കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി 31 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. 62 കാരനായ ദീപക് ഭിസെ എന്ന പ്രതിയെയാണ് പാൽഘർ ജില്ലയിലെ നലസോപാര മേഖലയിൽനിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 1989-ൽ രാജു ചിക്‌ന എന്ന വ്യക്തിയെ കൊലപ്പെടുത്തിയതിനും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇയാൾ ജയിലിൽ കഴിയുകയായിരുന്നു. 1992-ൽ ഭിസെയ്‌ക്ക് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് കോടതിയിൽ കേസ് വാദത്തിന് ഹാജരായില്ല. 2003-ൽ ഇയാൾ ഒളിവിലാണെന്ന് കോടതി പ്രഖ്യാപിച്ചു.

പോലീസ് ഭിസെയുടെ തുലാസ്‌കർവാഡിയിലെ താമസസ്ഥലത്ത് നിരവധി തവണ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മരിച്ചിരിക്കാമെന്നാണ് നാട്ടുകാർ പോലീസിനോട് പറഞ്ഞത്. വർഷങ്ങൾ കഴി‍ഞ്ഞതിന് ശേഷമാണ് പ്രതിയുടെ മൊബൈൽ നമ്പർ കണ്ടെത്താനും സാധിച്ചത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭിസ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം പ്രദേശത്ത് സ്ഥിരതാമസമാക്കിയിരുന്നുവെന്നും മരം മുറിക്കുന്ന തൊഴിലാണ് ചെയ്യുന്നതെന്നും കണ്ടെത്താൻ സാധിച്ചു. ഇതിന് ശേഷമാണ് നലസോപാര മേഖലയിൽ നിന്നും പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...