ലഹരിമരുന്ന് പാര്‍ട്ടി ; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയില്‍ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. നിലവില്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍. ഇന്ന് രാവിലെ 11 മണിക്കാണ് ജാമ്യഹര്‍ജി പരിഗണിക്കുക. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്നാണ് സൂചന. ആര്യനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യണമെന്നാണ് എന്‍സിബി യുടെ ആവശ്യം.താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തന്റെ കൈയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ആര്യന്‍ ഖാന്റെ ആവശ്യം. ഈ വാദങ്ങളെ പൂര്‍ണമായും എന്‍സിബി തള്ളുകയാണ്.

ഒക്ടോബര്‍ രണ്ട് അര്‍ധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസില്‍ ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍സിബി സംഘം കപ്പലിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറുപതിനായിരം മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നല്‍കിയാണ് കപ്പലിലെ യാത്ര. കപ്പലില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....