Monday, May 20, 2024 8:15 pm

ബാധ ഒഴിപ്പിക്കാനെന്നപേരിൽ അധ്യാപികയുടെ സ്വർണമാല തട്ടിയെടുത്തു ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന അധ്യാപികയിൽനിന്നും നാലുപവന്റെ സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) യാണ് കോട്ടയം ഡി.വൈ.എസ്.പി ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തുടർച്ചയായി ദുസ്വപ്നങ്ങൾ കാണാറുള്ള അധ്യാപിക പ്രേതാനുഭവങ്ങൾ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുർമന്ത്രവാദിയുമായി പരിചയപ്പെടുന്നത്. പാരാ സൈക്കോളജിയിൽ റിസർച്ച് ഫെല്ലോ ആണെന്ന് ഇയാൾ പറഞ്ഞിരുന്നു.

പ്രേതബാധ ഒഴിപ്പിക്കുന്നതിന് ഇയാൾ രണ്ടുതവണ അധ്യാപികയുടെ വീട്ടിലെത്തി തുടർന്ന് ബാധ ആവാഹിക്കാനെന്നു പറഞ്ഞ് ഇയാൾത്തന്നെ കൊണ്ടുവന്ന മഞ്ചാടിക്കുരുവും രുദ്രാക്ഷവും കവടിയുമിട്ട ഒരു ഡെപ്പിയിൽ അധ്യാപിക ധരിച്ചിരുന്ന നാലുപവന്റെ മാല വെയ്ക്കാൻ ആവശ്യപ്പെട്ടു. നാലുദിവസംകൊണ്ട് പ്രേതം മാലയിലേയ്ക്ക് ആവാഹിക്കപ്പെടുമെന്നും അതിനുശേഷം മാല തിരിച്ചെടുക്കാമെന്നും ധരിപ്പിച്ചു. നാലുദിവസംകഴിഞ്ഞ് ഡെപ്പി തുറക്കട്ടേയെന്ന് അധ്യാപിക ചോദിച്ചു. ഗുരുവും മഹാമാന്ത്രികനുമായ പുരോഹിതനെകണ്ട് ചോദിച്ചിട്ട് ആകാമെന്ന് ഇയാൾ അറിയിച്ചു. സംശയം തോന്നിയ വീട്ടമ്മ ഡെപ്പി തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് കോട്ടയം ഡി.വൈ.എസ്.പി.ക്ക് പരാതി നൽകുകയായിരുന്നു. ഡേവിഡ്‌ ജോൺ എന്ന വ്യാജ ഫെയ്‌സ്ബുക്ക്‌ പ്രൊഫൈലിലൂടെയാണ് ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്. ഇങ്ങനെ നിരവധി സ്ത്രീകളെ പറ്റിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നൽകിയിട്ടില്ല.

തർക്കങ്ങളിൽ ഇടപെട്ട് ഭീഷണിപ്പെടുത്തിയും പ്രതി പലരിൽനിന്നും പണംതട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി ഡി.ശിൽപയുടെ നിർദേശത്തെത്തുടർന്ന് എ.എസ്.ഐ കെ.ആർ അരുൺകുമാർ, പി.ബി ഉദയകുമാർ, സി.പി.ഒ മാരായ കെ.എൻ രാധാകൃഷ്ണൻ, പി.എം നിസാർ എന്നിവരടങ്ങുന്ന സംഘമാണ് കട്ടപ്പനയിൽനിന്നും പ്രതിയെ പിടികൂടിയത്. ഗാന്ധിനഗർ പോലീസ് ഇൻസ്പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലാണ് അന്വേണം. ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡു ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇബ്രാഹിം റെയ്‌സിയുടെ മരണം ; ഇന്ത്യയില്‍ നാളെ ദു:ഖാചരണം

0
ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ വിയോഗത്തില്‍...

കോന്നിയിൽ സ്‌കൂൾ ബസുകളുടെ ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ 25 ന്

0
കോന്നി : കോന്നി സബ് ആർ റ്റി ഓ ഓഫീസിന്റെ പരിധിയിൽ...

അയിരൂർ മൂക്കന്നൂരിൽ ഉണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു

0
റാന്നി: അയിരൂർ മൂക്കന്നൂരിൽ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രതി ടൈൽ...

കനത്ത മഴ ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു

0
തൃശൂര്‍ : ശക്തമായ മഴയില്‍ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക്...