മുംബൈ : പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ താജ്മഹല്‍ പാലസിലെ ആറ് ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗത്ത് മുംബൈയിലെ ഹോട്ടലിലെ ജീവനക്കാരാണ് ഇവര്‍. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതോടെ ഹോട്ടലിലെ മറ്റ് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ക്വാറന്റൈനില്‍ പ്രവേശിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. നാല് ജീവനക്കാരെ ഏപ്രില്‍ 8നും രണ്ട് ജീവനക്കാരെ ഏപ്രില്‍ 11നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന റിപ്പോര്‍ട്ട് കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. താജ്മഹല്‍ പാലസില്‍ നിലവില്‍ താമസക്കാരില്ല, അത്യാവശ്യ സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉള്ളത്.