ലോക്ക്ഡൗണിന്റെ മൂന്നാം ആഴ്ച : ഗാർഹിക പീഡനങ്ങള്‍ വര്‍ധിച്ചതായി ദേശീയ വനിതാ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോക്ഡൗണിന്റെ മൂന്നാം ആഴ്ചയിലും വീടുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍. കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടെ കമ്മീഷന് 123 ഗാര്‍ഹിക പീഡന പരാതികള്‍ ലഭിച്ചു. ലോക്ഡൗണ്‍ കാലത്തേക്ക് വനിതാ കമ്മീഷന്‍ പുതിയ ഹെല്‍പ് ലൈന്‍ തുടങ്ങി. ലോക്ഡൗണ്‍ കാലത്ത് സ്ത്രീ സുരക്ഷയ്ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ദേശീയ വനിതാ കമ്മീഷന്‍റെ പുതിയ കണക്കും വ്യക്തമാക്കുന്നത്.

രാജ്യം നിശ്ചലമായ 18 ദിവസം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് 11 പരാതികളും സ്ത്രീധനവുമായി ബന്ധപ്പെട്ട് 21 പരാതികളും കിട്ടി. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ലഭിച്ചത് 27 പരാതികള്‍. കഴിഞ്ഞ 21 മുതല്‍ ഇന്നലെ വരെ ലഭിച്ച മൊത്തം ഓണ്‍ലൈന്‍ പരാതികള്‍ 370. ലോക്ഡൗണിന് മുന്‍പുള്ള മൂന്നാഴ്ചക്കാലത്തേക്കാള്‍ ഇരട്ടി വര്‍ധനവെന്നാണ് വിലയിരുത്തല്‍.

ലോക്ഡൗണ്‍ കാലത്ത് പരാതിപോലും നല്‍കാനാവാതെ നിശ്ശബ്ദരാക്കപ്പെട്ട ആയിരങ്ങളുണ്ടാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഇവര്‍ക്കായാണ് വാട്സാപ്പ് ഹെല്‍പ് ലൈന്‍ തുറന്നത്. ലോക്ഡൗണ്‍ കാലത്ത് 7217735372 എന്ന നമ്പരില്‍ പരാതി അറിയിക്കാം. സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിര്‍ദ്ദേശം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...