ലോക്ക്ഡൗണ്‍ ലംഘനം : ഇനിയും കളിച്ചാല്‍ ബലം പ്രയോഗിക്കേണ്ടി വരും ; റൊണാള്‍ഡോക്ക് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ് : ലോക്ക്ഡൗണ്‍ ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗീസ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. രോഗവ്യാപനകാലത്ത് എല്ലാവരും ഒരുപോലെയാണെന്നും റൊണാള്‍ഡോയ്ക്ക് പ്രത്യേക അധികാരമില്ലെന്നും അധികൃതര്‍ അറിയിച്ചു.

റൊണാള്‍ഡോയെ പോലുള്ള ലോകോത്തര താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട പ്രവര്‍ത്തികളാണ് ചെയ്യേണ്ടത്. കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. നിങ്ങള്‍ക്ക് പ്രത്യേക അധികാരമോ ഇളവോ തന്നിട്ടില്ല – പോര്‍ച്ചുഗീസ് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്നും ലോക്ക്ഡൗണ്‍ ലംഘനങ്ങളുണ്ടായാല്‍ മതിയായ ബലം പ്രയോഗിക്കേണ്ടി വരുമെന്ന് പ്രാദേശിക ആരോഗ്യവിഭാഗം മേധാവി പെഡ്രോ റാമോസ് മുന്നറിയിപ്പ് നല്‍കി.

പോര്‍ച്ചുഗലിലെ സ്വന്തം നാടായ മാഡ്രിയയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തിനകത്ത് റൊണാള്‍ഡോയും സുഹൃത്തുക്കളും ഫുട്ബോള്‍ കളിക്കുന്നതിന്റേയും പരിശീലിക്കുന്നതിന്റേയും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മാര്‍ച്ച് തുടക്കം മുതല്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിലുണ്ട്. ആരോഗ്യസ്ഥിതി വഷളായ മാതാവിനെ കാണാനെത്തിയ റൊണാള്‍ഡോക്ക് കൊവിഡിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. യുവന്റസ് സഹതാരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ താരം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...