ഭക്ഷണത്തെ ചൊല്ലി ഉദ്യോഗസ്ഥരുമായി തര്‍‌ക്കം ; ഡല്‍ഹിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ അഭയകേന്ദ്രത്തിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയിലെ കശ്മീർ ഗേറ്റില്‍ തങ്ങള്‍ താമസിക്കുന്ന അഭയകേന്ദ്രത്തിന് തീയിട്ട് അന്യസംസ്ഥാന  തൊഴിലാളികള്‍. കഴിഞ്ഞ ദിസം അഭയകേന്ദ്രത്തിലെ താമസക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ ഭക്ഷണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ഇതാണ് തീവെപ്പിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 200-250 ആളുകൾ താമസിക്കുന്ന സ്ഥലമാണ് കത്തി നശിച്ചത്.

വൈകിട്ട് ആറ് മണിയോടെയാണ് അഭയകേന്ദ്രത്തില്‍ തീ പിടിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് എഞ്ചിനെത്തിയാണ് തീ അണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. കഴിഞ്ഞ ദിവസമുണ്ടായ വാക്കേറ്റത്തിനിടയില്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മര്‍‌ദ്ദനമേറ്റ നാല് തൊഴിലാളികള്‍ യമുന നദിയില്‍ ചാടി. ഇവരില്‍ ഒരാള്‍ മുങ്ങി മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊഴിലാളികള്‍ രംഗത്ത് വന്നു. പ്രതിഷേധത്തിനിടെ അക്രമാസക്തരായ തൊഴിലാളികള്‍ പോലീസിന് നേരെ കല്ലെറിയുകയും പിന്നീട് അഭയകേന്ദ്രത്തിന് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...