അന്യസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; പ്രതിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഇതരസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ ഇടവട്ടം ശ്രീശിവന്‍ ജംഗ്ഷന് സമീപം കവിത ഭവനില്‍ കവിത(28) ആണ് ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് ദീപക്കിന്റെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവശേഷം രക്ഷപെട്ട പ്രതിയെ ചെറുമൂട് ലക്ഷ്മി സ്റ്റാര്‍ച്ച്‌ ഫാക്ടറി വളപ്പിലെ കാട്ടിനുള്ളില്‍ നിന്നും കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പിടികൂടിയത്. ഇന്നലെരാത്രി 9.30 ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

പന്ത്രണ്ട് വര്‍ഷം മുന്‍പ് ജോലി തേടി കുണ്ടറയിലെത്തിയ ദീപക് പത്ത് വര്‍ഷം മുന്‍പാണ് കവിതയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ലക്ഷ്മി(9) , കാശിനാഥന്‍(7) എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്. നിര്‍മ്മാണത്തൊഴിലാളിയായ ദീപക് ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരുപ്പായതോടെ കവിത നിരന്തരം ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും പതിവായി. ഇതിനെ തുടര്‍ന്ന് കവിതയുടെ മാതാവ് വാര്‍ഡ് മെമ്പറുമായി ചര്‍ച്ച നടത്തി പ്രശ്നത്തില്‍ നിന്ന് കവിതയെ പിന്തിരിപ്പിച്ചിരുന്നു.

മേലില്‍ ഇത്തരം സംഭവം ഉണ്ടാവില്ലെന്ന് കവിതയില്‍ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി വീടിനു പിന്നില്‍ സംസാരിച്ചു നിന്ന ഇരുവരും ഫോണ്‍ വിളി സംബന്ധിച്ച്‌ വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച്‌ ദീപക് കവിതയെ വെട്ടുകയുമായിരുന്നു. കഴുത്തില്‍ ആറോളം വെട്ടുകളേറ്റ കവിത തല്‍ക്ഷണം മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...