ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി ; വിദേശികളെക്കൊണ്ട് 500 തവണ മാപ്പെഴുതിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഋഷികേശ്: ലോക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികളെക്കൊണ്ട് 500 തവണ മാപ്പെഴുതിച്ച് ഉത്തരാഖണ്ഡ് പോലീസ്. ലോക് ഡൗണ്‍ ലംഘിച്ച് ഋശികേശില്‍ ഗംഗാതീരത്ത് നടക്കുകയായിരുന്ന 10 വിദേശികളെക്കൊണ്ടാണ് പോലീസ് മാപ്പ് എഴുതിച്ചത്. ”ഈ വിദേശികള്‍ ലോക് ഡൗണ്‍ ലംഘിച്ചു. പുറത്തിറങ്ങാതെ അകത്തു കഴിയണമെന്ന് പറഞ്ഞിരുന്നു. ലോക് ഡൗണ്‍ ലംഘിച്ച 10 വിദേശികളെക്കൊണ്ടും ഒരു ഷീറ്റ് പേപ്പറില്‍ ലോക് ഡൗണ്‍ ഞാന്‍ അനുസരിച്ചില്ല, എന്നോട് ക്ഷമിക്കണം എന്നെഴുതിപ്പിച്ചു,” തപോവന്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വിനോദ് ശര്‍മ പറഞ്ഞു.

500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്ത് കഴിയുന്നുണ്ട്. എന്നാല്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡില്‍ 40 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. കൊവിഡ് വ്യാപകമായി സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന 21 ദിവസത്തെ ലോക് ഡൗണ്‍ ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ചില മേഖലകള്‍ക്ക് ഇളവു നല്‍കാന്‍ സാധ്യതയുണ്ട്. നേരത്തെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...