മുനമ്പം വഖഫ് അധിനിവേശത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ മുസ്ലിം ലീഗിന് എന്താണ് അധികാരം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുനമ്പത്തെ വഖഫിൻ്റെ അധിനിവേശത്തിൽ മുസ്ലിം ലീഗിൻ്റെ നേതാക്കൾ ക്രൈസ്തവ നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വഖഫ് ബോർഡിന് വേണ്ടി സംസാരിക്കാൻ മുസ്ലിം ലീഗ് ആരാണെന്നും കഞ്ചിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഭരണഘടനക്ക് മുകളിൽ ലീഗിന് എന്ത് അധികാരമാണുള്ളത്. വഖഫ് ബോർഡ് ചെയ്യുന്നതിന് ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇപ്പോൾ എങ്ങനെയാണ് മുസ്ലിം ലീഗിന് വഖഫ് കയ്യേറ്റത്തിൽ ഉത്തരവാദിത്വമുണ്ടാവുന്നത്. അച്ഛൻ പത്തായത്തിൽ ഇല്ല എന്ന് പറയും പോലെയാണ് ഇപ്പോഴത്തെ ലീഗിൻ്റെ നിലപാട്. വഖഫ് കയ്യേറ്റം നടത്താൻ ഇതുവരെ പറഞ്ഞത് മുസ്ലിം ലീഗാണോ?
സർക്കാരാണോ മദ്ധ്യസ്ഥത വഹിക്കാൻ മുസ്ലിം ലീഗിനെ അയച്ചത്? കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കബളിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാരും യുഡിഎഫും സ്വീകരിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് നിയമസഭയിൽ പറഞ്ഞ് മുസ്ലിം ലീഗ് തിരുത്താൻ തയ്യാറാണോയെന്നും സുരേന്ദ്രൻ ചോദിച്ചു.

യഥാർത്ഥത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമഭേദഗതിയാണ്. അതിനോട് എന്താണ് ഇടത്- വലത് മുന്നണികളുടെ നിലപാട്. നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പിൻവലിക്കാൻ ഇവർ തയ്യാറുണ്ടോ? വഖഫ് അധിനിവേശം വെറും മതപരമായ പ്രശ്നമല്ല. ഇത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്നതാണ്. മുസ്ലിം ലീഗ് നടത്തുന്നത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. സുപ്രഭാതം, സിറാജ് തുടങ്ങിയ പത്രങ്ങളിൽ വന്ന ഇടതുപക്ഷത്തിൻ്റെ പരസ്യത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സിപിഎമ്മും കോൺഗ്രസും ഒരു വിഭാഗത്തിൻ്റെ വോട്ടിന് വേണ്ടി മത്സരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് ഫെസ്റ്റ് മുതൽ വഖഫ് വരെ അത് ജനങ്ങൾ കാണുന്നുണ്ട്. സിഎഎ കാലത്ത് രണ്ട് മുന്നണികളും നടത്തിയ പ്രീണനം പാലക്കാട്ടുകാർ മറക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...