മുനമ്പം വഖഫ് ഭൂമി തർക്കം ; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുനമ്പത്തെ വഖഫ് തർക്ക ഭൂമിയുടെ കരം സ്വീകരിക്കണമെന്ന കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി മുനമ്പം ഭൂസംരക്ഷണ സമിതി. റവന്യു അവകാശങ്ങൾ പൂർണമായും പുനസ്ഥാപിക്കണമെന്നായിരുന്നു ജില്ലാ കളക്ടറുടെ ഉത്തരവ്. കൊച്ചി സ്വദേശികൾ നൽകിയ ഹർജിയിൽ ഈ ഉത്തരവ് സിംഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെയാണ് മുനമ്പം ഭൂ സംരക്ഷണസമിതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

നേരത്തെ ഭൂനികുതി പിരിക്കാൻ അനുമതി നൽകി ജസ്റ്റിസ് സി ജയചന്ദ്രൻ ഇടക്കാല ഉത്തരവിട്ടിരുന്നു. നികുതി പിരിയ്ക്കാൻ മാത്രമാണ് അനുമതിയെന്നും പോക്കുവരവിന് അനുമതിയില്ലെന്നും ഇതേ ബെഞ്ച് പിന്നീട് വ്യക്തത വരുത്തിയിരുന്നു. നേരത്തെ ഈ കേസിൽ ഉള്ള സുപ്രീം കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയാണ് മുനമ്പത്തെ ജനങ്ങൾ വീണ്ടും അപ്പീൽ നൽകിയിരിക്കുന്നത്. തൽസ്ഥിതി തുടരണമെന്ന ഉത്തരവുകൾ നേരത്തെ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അത് പ്രകാരം റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നുമാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...