Wednesday, February 19, 2025 5:40 pm

കേന്ദ്ര സര്‍ക്കാരിന്റേത് നികൃഷ്ടമായ സമീപനം ; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം നഷ്ടപരിഹാരം നല്‍കാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുന്നില്ല. ഇതിലും വലിയ ദുരന്തത്തെ അതിജിവിച്ചതാണ് കേരളം. മുണ്ടക്കൈയിലേയും ചൂരല്‍ മലയിലേയും ദുരന്തബാധിതരെ കൈവിടില്ല. പുനഃരധിവാസം കൃത്യമായി നടപ്പാക്കും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റേത് നികൃഷ്ടമായ സമീപനമാണ്. കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത്. പ്രളയ സമയത്തും ചില്ലിക്കാശ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായി ഇടപെടും. സ്വാതന്ത്ര്യസമര നേതാക്കളെ ആര്‍എസ്എസ് തമസ്‌കരിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ സവര്‍ക്കറെ ആദരിക്കുന്നതിലൂടെ സംഘപരിവാര്‍ ചരിത്രം തിരുത്തുകയാണ്. അംബേദ്കറെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണ് രാജ്യം ഭരിക്കുന്നവര്‍ ശ്രമിക്കുന്നത്, ചതുര്‍വര്‍ണ്യ ബോധമാണ് ഇത്തരം അവഹേളനത്തിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി

0
ആലപ്പുഴ: മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി. ഒറ്റയ്ക്ക്...

ഉത്രാളിക്കാവ് പൂരത്തിന് ടൂറിസം വകുപ്പ് 5 ലക്ഷം അനുവദിച്ചു

0
തിരുവനന്തപുരം : ഫെബ്രുവരി 25 ന് നടക്കുന്ന ഉത്രാളിക്കാവ് പൂരത്തിന് സംസ്ഥാന...

ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം : കെ.സുരേന്ദ്രൻ റെയിൽവെമന്ത്രിക്ക് നിവേദനം നൽകി

0
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മലബാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ...

ലേഖനം എഴുതിയത് ഡാറ്റയുടെ അടിസ്ഥാനത്തിൽ ; വാദങ്ങളിൽ ഉറച്ച് നിന്ന് ശശി തരൂർ

0
ന്യൂഡൽഹി :കേരളത്തിലെ വ്യവസായ മേഖലയെ പ്രകീർത്തിച്ചു കൊണ്ട് താൻ എഴുതിയ ലേഖനത്തിലെ...