Thursday, April 25, 2024 1:20 pm

മുണ്ടക്കയം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ​ആശു​പ​ത്രി അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ല്‍

For full experience, Download our mobile application:
Get it on Google Play

മു​ണ്ട​ക്ക​യം : മുണ്ടക്കയം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ​ആശു​പ​ത്രി അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ല്‍. ആ​റു ഡോ​ക്ട​ര്‍മാ​രു​ടെ വ​രെ സേ​വ​നം ല​ഭി​ച്ചി​രു​ന്ന ഇ​വി​ടം ഇ​ന്ന് കോ​വി​ഡ്​ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പാ​യി മാ​റി. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ മു​ട​ക്കി​യ ഇ​വി​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​​ണ്ടെ​ങ്കി​ലും ഒ​ന്നും പ്ര​വ​ര്‍ത്തി​ക്കു​ന്നി​ല്ല. കു​റെ ജീ​വ​ന​ക്കാ​ര്‍ പ​ക​ല​ന്തി​യോ​ളം ചെ​ല​വ​ഴി​ച്ചു പോ​കു​ന്നു. ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. രാ​വി​ലെ ഏ​ഴോ​ടെ ആ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​മെ​ങ്കി​ലും വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ഗേ​റ്റി​നു പൂ​ട്ടു​വീ​ഴും.

കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ര്‍ത്തി​യ ഇ​വി​ടെ അ​ഞ്ചി​ല്‍ കു​റ​യാ​ത്ത ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നി​രി​ക്കെ ഒ​രു ഡോ​ക്​​ട​റാ​ണ് മു​ഴു​വ​ന്‍ കാ​ര്യ​വും നോ​ക്കേ​ണ്ടി ​വ​രു​ന്ന​ത്. ഇ​തോ​ടെ രാ​വി​ലെ മു​ത​ല്‍ ഒ.​പി വി​ഭാ​ഗ​ത്തി​ല്‍ രോ​ഗി​ക​ളു​ടെ നീ​ണ്ട വ​രി​യാ​ണ്. വ​രി​യി​ല്‍ നി​ന്ന്​ രോ​ഗി​ക​ള്‍ ത​ല​ക​റ​ങ്ങി വീ​ഴു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്. ചി​കി​ത്സ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി പു​തി​യ കെ​ട്ടി​ടം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ എ​ല്ലാ വി​ഭാ​ഗ​വും അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍മി​ച്ച ഡെ​ന്‍റ​ല്‍ വി​ഭാ​ഗ​ത്തി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​രു​മ്പെ​ടു​ത്തു തു​ട​ങ്ങി.

കി​ട​ത്തി​ച്ചി​കി​ത്സ​ക്ക്​ നൂ​റു​ക​ണ​ക്കി​ന് കി​ട​ക്ക​ക​ളും ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്. എ​ന്നാ​ല്‍ അ​ട​ച്ചു​പൂ​ട്ടി താ​ക്കോ​ല്‍ സു​ര​ക്ഷി​ത​മാ​ക്കി വെ​ച്ചി​ട്ടു മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും അ​ധി​കാ​രി​ക​ള്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ല. ഗ്രൗ​ണ്ട്​ ഫ്ലോ​റി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഒ.​പി​യും ഫാ​ര്‍മ​സി​യു​മ​ട​ക്കം ഒ​ന്നാം നി​ല​യി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും മു​തി​ര്‍ന്ന​വ​രും രോ​ഗി​ക​ളു​മാ​യ​വ​ര്‍ക്ക് മു​ക​ളി​ലെ നി​ല​യി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ ച​വി​ട്ടു​പ​ടി മാ​ത്ര​മാ​ണ് ആ​ശ്ര​യം.

ലി​ഫ്റ്റ് ഉ​ണ്ട​ങ്കി​ലും പ്ര​വ​ര്‍ത്തി​പ്പി​ക്കാ​ന്‍ ജീ​വ​ന​ക്കാ​രി​ല്ല. ഫാ​ര്‍മ​സി​യി​ല്‍ ആ​വ​ശ്യ​മാ​യ മ​രു​ന്നു ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ക്ക്​ മ​രു​ന്നു​ക​ള്‍ ല​ഭി​ക്കാ​ത്ത​തും ബു​ദ്ധി​മു​ട്ട്​ സൃ​ഷ്ടി​ക്കു​ന്നു. ഇ​ന്‍സു​ലി​ന്‍ അ​ട​ക്കം മ​രു​ന്നു​ക​ള്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ വെ​റും​കൈ​യോ​ടെ മ​ട​ങ്ങു​ക​യാ​ണ്. ഉ​ച്ച​ക​ഴി​ഞ്ഞാ​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്ക​ണം.

ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി നി​ല​വി​ലു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്നി​ല്ല. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ക്കും മ​റ്റു​മാ​ണ് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ക്കും ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​നും താ​ല്‍​പ​ര്യം. അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലെ​ത്തി​യ ആ​ശു​പ​ത്രി​യെ പു​ന​രു​ദ്ധ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ഗള്‍ഫില്‍ വച്ച് ചര്‍ച്ച ; ഗവര്‍ണര്‍ പദവി വാഗ്ദാനം ;...

0
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായി ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി...