ജോയി മുങ്ങിമരിച്ച ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ‘ജി സ്പൈഡര്‍’ ; എഐ റോബോട്ട് പുറത്തിറക്കി ന​ഗരസഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അപകടരഹിതമാക്കുന്നതിന്‍റെ ഭാഗമായി ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ജെന്‍ റോബോട്ടിക്സിന്‍റെ അത്യാധുനിക എഐ അധിഷ്ഠിത റോബോട്ടായ ‘ജി സ്പൈഡര്‍’ നഗരസഭ കമ്മീഷന്‍ ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനും ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ജെന്‍ റോബോട്ടിക് ഇന്നൊവേഷന്‍സും സംയുക്തമായാണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ആമയിഴഞ്ചാന്‍ കനാലിലെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതും അപകടസാധ്യതയേറിയതുമായ ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. മുന്‍പ് ഇവിടം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ശുചീകരണത്തൊഴിലാളിയായ ജോയിക്ക് ജീവന്‍ നഷ്ടമായിരുന്നു.

ഈ ഭാഗം ശുചീകരിക്കാന്‍ യന്ത്രവല്‍കൃത സംവിധാനം വേണമെന്ന തിരിച്ചറിവിലാണ് നഗരസഭ മാനുവല്‍ സ്കാവഞ്ചിംഗ് നിരോധന നിയമം കര്‍ശനമായി പാലിച്ചുകൊണ്ട് റോബോട്ടിക് സംവിധാനം സജ്ജമാക്കിയത്. ശുചീകരണത്തൊഴിലാളികള്‍ക്ക് വലിയ വെല്ലുവിളിയായ റെയില്‍വേ സ്റ്റേഷന്‍ പ്രവേശനകവാടം മുതല്‍ ടണല്‍ വരെയുള്ള ഏകദേശം 15 മീറ്റര്‍ ഭാഗം വൃത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. കുറഞ്ഞ ഉയരം, തുടര്‍ച്ചയായ കുത്തൊഴുക്ക്, സുരക്ഷിതമായ പ്രവേശന കവാടങ്ങളുടെ അഭാവം തുടങ്ങിയവ ഇവിടുത്തെ പരമ്പരാഗതരീതിയിലുള്ള ശുചീകരണം അസാധ്യമാക്കുന്നു. ഇതിനാണ് എഐ റോബോട്ട് പരിഹാരമായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...