പത്തനംതിട്ട : ഉപനഗരമായിരുന്ന കുമ്പഴയെ നഗര കവാടമാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഭരണസമിതി ആരംഭിച്ചതായി നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. കുമ്പഴയിൽ നഗരസഭാ സോണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ദിനംപ്രതി ആളുകൾ കടന്നു പോകുന്ന കുമ്പഴയിൽ വിനോദത്തിനും വിശ്രമത്തിനും മികച്ച സൗകര്യങ്ങൾ ഒരുക്കും. തീർത്ഥാടക ഹബ്ബായി വികസിപ്പിക്കുന്ന തരത്തിലാണ് പത്തനംതിട്ട മാസ്റ്റർ പ്ലാനിൻ്റെ കുമ്പഴ സ്കീം തയ്യാറാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ആർ അജിത് കുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽ, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ വിമലശിവൻ, ശോഭ കെ മാത്യു, അംബിക വേണു, സി കെ അർജ്ജുനൻ, ആർ സാബു ,എ അഷറഫ്, അംബികാ വേണു, ഷീല എസ്, എം സി ഷെറീഫ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മശശി, പൊതു പ്രവർത്തകരായ പി വി അശോക് കുമാർ, നാസർ തോണ്ടമണ്ണിൽ നഗരസഭാ സെക്രട്ടറി സുധീർരാജ് തുടങ്ങിയവർ പ്രസംഗിച്ചു.