കുമ്പഴയിലെ നഗരസഭാ സോണൽ ഓഫീസ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉപനഗരമായിരുന്ന കുമ്പഴയെ നഗര കവാടമാക്കി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഭരണസമിതി ആരംഭിച്ചതായി നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. കുമ്പഴയിൽ നഗരസഭാ സോണൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ദിനംപ്രതി ആളുകൾ കടന്നു പോകുന്ന കുമ്പഴയിൽ വിനോദത്തിനും വിശ്രമത്തിനും മികച്ച സൗകര്യങ്ങൾ ഒരുക്കും. തീർത്ഥാടക ഹബ്ബായി വികസിപ്പിക്കുന്ന തരത്തിലാണ് പത്തനംതിട്ട മാസ്റ്റർ പ്ലാനിൻ്റെ കുമ്പഴ സ്കീം തയ്യാറാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ആർ അജിത് കുമാർ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനില അനിൽ, പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, കൗൺസിലർമാരായ വിമലശിവൻ, ശോഭ കെ മാത്യു, അംബിക വേണു, സി കെ അർജ്ജുനൻ, ആർ സാബു ,എ അഷറഫ്, അംബികാ വേണു, ഷീല എസ്, എം സി ഷെറീഫ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മശശി, പൊതു പ്രവർത്തകരായ പി വി അശോക് കുമാർ, നാസർ തോണ്ടമണ്ണിൽ നഗരസഭാ സെക്രട്ടറി സുധീർരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...