34.9 C
Pathanāmthitta
Thursday, March 30, 2023 1:59 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നാഗാലാൻഡിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

നാഗാലാൻഡ് ; നാഗാലാൻഡിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. 39 അർബൻ ലോക്കൽ ബോഡികളിലേക്ക് (ULB) മെയ് 16 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സ്ത്രീകൾക്ക് 33 ശതമാനം സീറ്റ് സംവരണവും പ്രഖാപിച്ചിട്ടുണ്ട്. ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വീണ്ടും നടക്കുന്നത്. മുഖ്യമന്ത്രി നെയ്‌ഫിയു റിയോയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച നാഗാലാൻഡ് കാബിനറ്റിൻ്റെ ആദ്യ യോഗത്തിൽ മെയ് മാസത്തോടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 33 ശതമാനം വനിതാ സംവരണത്തോടെ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി.ഇതിനെത്തുടർന്ന്, സംസ്ഥാനത്തെ മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലേക്കും 33 ശതമാനം വനിതാ സംവരണമുള്ള 36 സിറ്റി കൗൺസിലുകളിലേക്കും മെയ് 16 ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ (എസ്ഇസി) ടി മഹബെമോ യന്തൻ അറിയിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പണം ഏപ്രിൽ 3 ന് ആരംഭിച്ച് ഏപ്രിൽ 10 ന് അവസാനിക്കും.

self

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രിൽ 12, 13 തീയതികളിലും, സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24 ലുമാണ്. വോട്ടെണ്ണൽ മെയ് 19 ന് നടക്കും. 2004 ലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. പിന്നീട് പലകാരണങ്ങളാൽ തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. 2017-ൽ വോട്ടെടുപ്പിന്റെ തലേന്ന് നടന്ന സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കി.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow