വായനക്കാരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ച് പത്തനംതിട്ട നഗരസഭാ ലൈബ്രറി ; ഇന്നുമുതല്‍ പുതിയ സമയക്രമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മുൻസിപ്പൽ ലൈബ്രറിയുടെ പ്രവർത്തനം 1962 ലെ  നിയമാവലി പ്രകാരമാണ് ഇതുവരെ നടന്നിരുന്നത്. അവധി ദിവസങ്ങൾ ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 8 മുതൽ 11 വരെയും, വൈകുന്നേരം 4 മുതൽ 7 വരെ വായനാശാല വിഭാഗവും, ഗ്രന്ഥശാലയുടെ പ്രവർത്തനം രാവിലെ 9 മുതൽ 11 വരെയും ഉച്ചയ്ക്ക് ശേഷം 3.30 മുതൽ 5.30 വരെയും മാത്രമാണ് തുറന്നു പ്രവർത്തിച്ചിരുന്നത്.

ജില്ലാ കേന്ദ്രമായി മാറിയ പത്തനംതിട്ടയുടെ ആവശ്യങ്ങൾക്ക് ഈ സമയക്രമം അനുസൃതമല്ല. എന്നാൽ കഴിഞ്ഞ 50 വർഷത്തിലധികമായി ഈ സമയക്രമമാണ് നിലവിലുള്ളത്. ഈ സമയക്രമം ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് എത്തുന്ന വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും നിരവധി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വായനശാലയിൽ നിന്ന് പുസ്തകങ്ങൾ എടുക്കുവാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. നഗരസഭയില്‍  പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയതിനെ തുടർന്ന് വായനക്കാരുടെയും നഗരവാസികളുടെയും ഉദ്യോഗാർഥികളുടെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് സമയക്രമത്തിൽ മാറ്റം വരുത്തുവാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.

ലൈബ്രറി കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ച്  രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ റീഡിംഗ് റൂമും, 10 മുതൽ 5 വരെ ഗ്രന്ഥശാലയും തുറന്നു പ്രവർത്തിക്കണമെന്ന് തീരുമാനിച്ചു. ഇന്ന്  മുതൽ ഈ പ്രവർത്തന സമയം പ്രാബല്യത്തിൽ വന്നു. ഔപചാരികമായ ഉദ്ഘാടനം മുൻസിപ്പൽ ലൈബ്രറിയിൽ വെച്ച് നഗരസഭാ ചെയർമാൻ അഡ്വക്കേറ്റ് സക്കീർ ഹുസൈൻ  നിർവഹിച്ചു. കൗൺസിലർ അഡ്വ. എ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. കെ അനീഷ്, ജാസിം കുട്ടി, ശോഭ.കെ.മാത്യു, ഇന്ദിരാ മണി, നീനു മോഹൻ, ലൈബ്രറി പ്രതിനിധി കാശിനാഥൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...