ചങ്ങനാശ്ശേരി : മുന്നാക്ക സംവരണത്തില്‍ പി.എസ്.സിക്കെതിരെ എന്‍.എസ്.എസ്. ഒക്ടോബര്‍ മുതല്‍ സംവരണം നടപ്പാക്കിയാല്‍ മതിയെന്ന പി.എസ്.സി തീരുമാനം മുന്നാക്ക സംവരണം അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് എന്‍.എസ്.എസ് ആരോപിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണ് പി.എസ്.സി നടത്തുന്നതെന്നും പ്രസ്താവനയില്‍ എന്‍.എസ്.എസ് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ സര്‍വീസുകളില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയ അന്ന് മുതല്‍ അത് നടപ്പാക്കാനാണ് പി.എസ്.സി തീരുമാനിച്ചത്. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം നല്‍കണമെന്ന ആവശ്യം സര്‍ക്കാരും പി.എസ്.സിയും അംഗീകരിക്കാതിരുന്നതോടെ ആണ് എന്‍.എസ്.എസ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പി.എസ്.സി തീരുമാനം മുന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എന്‍.എസ്.എസ് ആരോപിച്ചു.
നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ക്ക് അടക്കം ബാധകമാകാതെ സംവരണം നടപ്പാക്കി എന്ന് പറഞ്ഞ് മുന്നാക്കക്കാരെ കബളിപ്പിക്കുകയാണെന്നും എന്‍.എസ്.എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഇത് സുപ്രീംകോടതി, ഹൈക്കോടതി വിധികളുടെ ലംഘനമാണെന്നാണ് എന്‍.എസ്.എസ് വാദം. കെ.എ.എസ് അടക്കമുള്ള സെലക്ഷനുള്ളില്‍ മുന്നാക്ക വിഭാഗത്തെ ഒഴിവാക്കാനുള്ള ആസൂത്രിത നീക്കം കൂടിയാണിതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിക്കുന്നുണ്ട്.