ബീഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ; വിധിയെഴുത്ത് 94 മണ്ഡലങ്ങളില്‍

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന: ബീഹാറിന്റെ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന്  വിധിയെഴുതും. സീമാഞ്ചല്‍ അടക്കമുള്ള മേഖലയിലെ 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തില്‍. രണ്ടാംഘട്ടത്തില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്. സംസ്ഥാനത്തെ അതീവ പിന്നാക്ക പ്രദേശങ്ങളാണ്‌വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും. ന്യൂനപക്ഷ- പിന്നാക്ക, ദളിത്, മഹാദളിത് വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ ഏറെയുള്ളതാണ് സീമാഞ്ചല്‍ പ്രദേശം.

2015ല്‍ ജെ ഡി യു-ആര്‍ ജെ ഡി സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുന്‍തൂക്കം. ആര്‍ ജെ ഡി 33 സീറ്റും ജെ ഡി യു 30 സീറ്റും നേടി. ബി ജെ പി 20 സീറ്റിലും കോണ്‍ഗ്രസ് 7 സീറ്റിലും എല്‍ ജെ പി രണ്ട് സീറ്റിലും സി പി ഐ എല്‍ ഒരു സീറ്റിലും വിജയിച്ചു.

ഇപ്രാവിശ്യം ആര്‍ ജെ ഡി 56 സീറ്റിലും ബി ജെ പി 46 സീറ്റിലും ജെ ഡി യു 43 സീറ്റിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 14, എല്‍ ജെ പി 52, ആര്‍ എല്‍ എസ് പി 36 എന്നിങ്ങനെയും മത്സരിക്കുന്നു. നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദ്ധതികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലങ്ങള്‍ കൂടിയാണ് വിധിയെഴുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...