Saturday, July 5, 2025 8:55 am

മൂന്നാറിന്റെ വികസനത്തിനായി ഒരു മാസ്റ്റര്‍പ്ലാന്‍ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ആസൂത്രിത വികസനമാണ് മൂന്നാറിന് ആവശ്യമെന്നും മൂന്നാറിന്റെ വികസനത്തിനായി ഒരു മാസ്റ്റര്‍പ്ലാന്‍ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആസൂത്രിതമായ വികസനമാണ് മൂന്നാറിന് ആവശ്യമെന്നും മൂന്നാറിന്റെ വികസനത്തിനായി ഒരു മാസ്റ്റര്‍പ്ലാന്‍ ആവശ്യമാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാര്‍ പുഷ്പമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനം മുമ്പോട്ട് പോകുകയാണ്.

മൂന്നാംഘട്ട നവീകരണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മൂന്നാറിനെ ടൂറിസം ഹബ്ബാക്കി മാറ്റാനുള്ള എല്ലാ പിന്തുണയും ടൂറിസം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകും. നിലവിലുളള ടൂറിസം കേന്ദ്രങ്ങളേയും പദ്ധതികളേയും പരിപാലിക്കുകയെന്നത് പ്രധാനമാണ്. പരിപാലനത്തിന്റെ കുറവ് ടൂറിസം മേഖലക്ക് വെല്ലുവിളിയാകുന്നുണ്ട്. അത് സഞ്ചാരികളുടെ എണ്ണം കുറയാന്‍ ഇടവരുത്തും. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതിക്ക് വകുപ്പ് രൂപം നല്‍കുന്നുണ്ട്. ടൂറിസം മേഖലക്ക് കോവിഡ് കാലത്തുണ്ടായ പ്രതിസന്ധിയെ എങ്ങനെ മറി കടക്കണമെന്ന ആലോചനയുടെ ഭാഗമായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നുണ്ട്. മൂന്നാറക്കമുള്ള മേഖലകളിലേക്ക് ആഭ്യന്തര സഞ്ചാരികള്‍ കൂടുതലായി കടന്നു വരുന്നു. പുഷ്പമേള പോലുള്ള മേളകള്‍ അതിന് കൂടുതല്‍ സഹായകരമാകും. മൂന്നാറില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവകരമായി പരിഗണിക്കുന്നുണ്ട്. ജനകീയ ടൂറിസവും ഉത്തരവാദിത്വ ടൂറിസവും വളരണമെന്നും മന്ത്രി പറഞ്ഞു.

മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പമേള നടക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പുഷ്പമേള നടക്കുന്നത്. മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും മേളയ്ക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ നിറത്തിലുള്ള മൂവ്വായിരം റോസാ ചെടികളും രണ്ടായിരം ഡാലിയകളും സന്ദര്‍ശക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പുഷ്പ മേളയോടൊപ്പം ഭക്ഷ്യമേള, സെല്‍ഫി പോയിന്റ്, കലാപരിപാടികള്‍, വിപണന ശാലകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. പുഷ്പമേളയുടെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സമാപിച്ചു.

ദിവസവും രാവിലെ 9 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്. അഡ്വ.എ രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല എംഎല്‍എ എം.എം മണി, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദുമണി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ടൂറിസം വകുപ്പുദ്യോഗസ്ഥര്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ എടത്വായിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം...

പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി ; കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി

0
പാലക്കാട് : പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള...

ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ സര്‍വീസുകള്‍ പുനരാരംഭിച്ചു

0
ദുബൈ : ദുബൈയില്‍ നിന്ന് ഇറാനിലെ മൂന്ന് നഗരങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ...

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...