മൂന്നാർ, വാഗമൺ, വയനാട്, നെല്ലിയാമ്പതി..; ആനവണ്ടിയിലെ യാത്രകൾ അവസാനിക്കുന്നേയില്ല ; പ്രത്യേക പാക്കേജുകൾ

For full experience, Download our mobile application:
Get it on Google Play

അധിക വരുമാനം ലക്ഷ്യമിട്ട് കെ എസ് ആർ ടി സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കോഴിക്കോട് ജില്ലയിൽ കൂടുതൽ ജനപ്രിയമാകുന്നു. കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര സാധ്യമാകുമെന്നതിനാൽ കെ എസ് ആർ ടി സിയുടെ ടൂർ പാക്കേജുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഉറപ്പാക്കുന്നതോടൊപ്പം കെ എസ് ആർ ടി സിക്ക് അധികവരുമാനം കണ്ടെത്തുക കൂടിയാണു പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഒരു വർഷത്തിനകം ബജറ്റ് ടൂറിസത്തിലൂടെ ജില്ലയിൽ നിന്ന് ഒരു കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇപ്പോഴിതാ ഒക്ടോബറിൽ ജില്ലയിൽ നിന്ന് പുതിയ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. മൂന്നാർ, വാഗമൺ, ഗവി, വയനാട്, പെരുവണ്ണാമൂഴി, സൈലന്റ്‌വാലി, മലമ്പുഴ, നെല്ലിയാമ്പാതി എന്നിവിടങ്ങളിലേക്കാണ് യാത്ര.

മൂന്നാർ (രാവിലെ 7 ന് പുറപ്പെടും 2 ദിവസം)
നാല് ദിവസങ്ങളിലാണ് മൂന്നാറിലേക്കുള്ള യാത്ര. ഒക്ടോബർ-6, ഒക്ടോബർ-13, ഒക്ടോബർ-20, ഒക്ടോബർ-27 എന്നീ തീയതികളിലാണ് യാത്ര സംഘടിപ്പിക്കുന്നത്. കെ എസ് ആർ ടി സി ബസിൽ പോയി കെ എസ് ആർ ടി സിയുടെ തന്നെ സ്ലീപ്പർ ബസില്‍ താമസിച്ച് പകൽ സൈറ്റ് സീയിങ് ബസിൽ മൂന്നാർ കണ്ട് മടങ്ങുന്ന തരത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

നെല്ലിയാംപതി (രാവിലെ നാലിന് പുറപ്പെടും. ഏകദിന യാത്ര)
ട്രക്കിംഗ് താത്പര്യപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് ഈ പാക്കേജ്. ഒക്ടോബർ-1, ഒക്ടോബർ-8 , ഒക്ടോബർ-15 ,ഒക്ടോബർ-22, ഒക്ടോബർ-29 എന്നീ ദിവസങ്ങളിലാണ് യാത്ര.
വയനാട് : (രാവിലെ ആറിന് പുറപ്പെടും. ഏകദിന യാത്ര)
മഴയത്ത് വയനാടൻ കാഴ്ചകൾ കണ്ട് മടങ്ങാം. വയനാട് യാത്രയ്ക്ക് ആളുകൾ പൊതുവെ ഏറെയാണ്. ഒക്ടോബർ-8 ,ഒക്ടോബർ-14, ഒക്ടോബർ-24, ഒക്ടോബർ-29 ദിവസങ്ങളിലാണ് യാത്ര.
വാഗമൺ : (രാവിലെ 10 ന് പുറപ്പെടും. 2 ദിവസത്തെ യാത്ര)
ഒക്ടോബർ-13
ഒക്ടോബർ-21

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സാപ്പിഴവോ അതോ കൊടും ക്രൂരതയോ? മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാൽ എയിംസ് ആശുപത്രിയിൽ നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് മൂന്ന്...

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...