26.8 C
Pathanāmthitta
Friday, April 29, 2022 12:37 am

മലയോര മേഖലകളില്‍ മുപ്ലി വണ്ടിന്‍റെ ശല്യം രൂക്ഷമാവുന്നു

റാന്നി : വേനൽമഴക്കു പിന്നാലെ മലയോര മേഖലകളില്‍ മുപ്ലി വണ്ടിന്‍റെ ശല്യം രൂക്ഷമാവുന്നു. ചേത്തയ്ക്കല്‍, ഇടമണ്‍, ഇടമുറി, കുന്നം, വെച്ചൂച്ചിറ മേഖലകളില്‍ മുപ്ലിവണ്ടിൻ്റെ ശല്യം അതിരൂക്ഷമാണ്. മഴ മേഘം ഉരുണ്ടുകൂടുമ്പോൾ തന്നെ റബർ തോട്ടങ്ങളിൽ നിന്നും കൂട്ടമായി എത്തുന്ന വണ്ടുകൾ വീടുകളിലും സ്ഥാപനങ്ങളിലും എത്തും. സന്ധ്യയോടെ പ്രകാശം ചൊരിയുന്ന ജനവാസ മേഖലകളില്‍ എത്തുകയും ഭക്ഷണത്തിലും കുടിവെള്ളത്തിലും പറന്നു വീണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിയാണ്. രാത്രിയില്‍ കിടന്നുറങ്ങുമ്പോള്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും ചെവിയില്‍ കയറിയും അപകടമുണ്ടാക്കുന്നുണ്ട്. മേഖലകളിൽ ജനജീവിതം ദുസ്സഹമാക്കുന്ന മുപ്ലി വണ്ടുകളെ തുരത്തുന്നതിന് പഞ്ചായത്തുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular