അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ സ്ഥാപിച്ച മിനി എം.സി.എഫ് നാട്ടുകാര്‍ക്ക് ബാധ്യതയായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അജൈവ മാലിന്യങ്ങള്‍ സംഭരിക്കാന്‍ ഇട്ടിയപ്പാറ ബൈപ്പാസിലെ മിനര്‍വ്വ ജംങ്ഷനില്‍ സ്ഥാപിച്ച മിനി എം.സി.എഫ് (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) നാട്ടുകാര്‍ക്ക് ബാധ്യതയായി മാറുന്നു. ജൈവ മാലിന്യങ്ങള്‍ ഇടാനായി സ്ഥാപിച്ച എം.സി.എഫിലും പുറത്തും മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുകയാണ്. പഴവങ്ങാടി പഞ്ചായത്തിന്‍റെ ആയുര്‍വ്വേദ ആശുപത്രിയുടെ മുന്നിലാണ് ഈ ദുര്‍സ്ഥിതി.

വാര്‍ഡുകളിലെ മാലിന്യങ്ങള്‍ എല്ലാം ഒരിടത്ത് ശേഖരിക്കുന്നതിനാണ് എം.സി.എഫ് സ്ഥാപിച്ചത്. ഇവിടെ നിന്നും സംസ്ക്കരണ കേന്ദ്രത്തിലേക്കു പിന്നീട് മാലിന്യങ്ങള്‍ മാറ്റുന്ന പദ്ധതിയാണിത്. എന്നാല്‍ പഞ്ചായത്തിലുടനീളം നോക്കുകുത്തിയായി എം.സി.എഫ് ഇതിനോടകം മാറി. വാര്‍ഡിലെ വീടുകളില്‍ നിന്നും ശേഖരിച്ചതും നാട്ടുകാര്‍ എറിഞ്ഞിട്ടു പോകുന്നതമായ മാലിന്യങ്ങള്‍ ഇവിടെ നിറഞ്ഞു കിടക്കുകയാണ്. സ്ഥലത്ത് കൊതുകുകള്‍ പെരുകുന്ന സ്ഥിതിയാണ്.

നിശ്ചിത തുക ഈടാക്കി ഹരിതസേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മിനി എം.സി.എഫുകളിലില്‍ ശേഖരിച്ച് നീക്കുന്ന പദ്ധതി പ്രവര്‍ത്തനം നിലച്ചതുപോലാണ്. പണം നല്‍കേണ്ടതിനാല്‍ വീടുകളും സ്ഥാപനങ്ങളും മാലിന്യം നല്‍കാനും മടിക്കുന്നു. ഇതോടെ ജനങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരിട്ട് എം.സി.എഫുകളുടെ ഉള്ളിലേക്ക് നിക്ഷേപിച്ചു തുടങ്ങിയതോടെയാണ് ഇവ പൂട്ടിയിട്ടത്. ഇതിനു ശേഷം മാലിന്യങ്ങള്‍ കവറില്‍ കെട്ടി ഇവയുടെ വെളിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ആശുപത്രിക്കു മുന്നില്‍ മാലിന്യ ശേഖരണത്തിനായി പഞ്ചായത്ത് സ്ഥാപിച്ച എം.സി.എഫ് രോഗികള്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ ബാധ്യത ആയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...