ടെലഗ്രാമിന് വീണ്ടും തിരിച്ചടി ; ദുറോവിനുമേൽ ഭീകരതക്കുറ്റം ചുമത്തി റഷ്യ

For full experience, Download our mobile application:
Get it on Google Play

മോസ്‌കോ : ഭീകരപ്രവർത്തനങ്ങൾക്കു സഹായം ചെയ്‌തെന്നാരോപിച്ച് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനെതിരേ റഷ്യ ഭീകരതക്കുറ്റം ചുമത്തി. അന്താരാഷ്ട്ര കുറ്റവാളിപ്പട്ടികയിൽപ്പെടുത്തി ദുറോവിനെ അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുകയാണെന്ന് റഷ്യയുടെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി. പറഞ്ഞു. യുക്രൈൻ രഹസ്യാന്വേഷണ ഏജൻസികൾ, ഭീകരർ, തീവ്രവാദസംഘടനകൾ എന്നിവ ടെലഗ്രാമിലെ ചില ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും ദുരുപയോഗപ്പെടുത്തുകയാണ്. അതിലൂടെ ഭീകരപ്രവർത്തനങ്ങളും അട്ടിമറിയും സൈബർ തട്ടിപ്പും കൂട്ടക്കൊലകളും ആസൂത്രണം ചെയ്തെന്നും ഇതെല്ലാം ഒട്ടേറെപ്പേരുടെ മരണത്തിനു കാരണമായെന്നും ആരോപിച്ചാണ് നടപടി.

ഇത്തരം ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും നീക്കംചെയ്യുന്നതിൽ കമ്പനി പരാജയപ്പെട്ടെന്നും ആരോപിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ ദുറോവിന് ജീവപര്യന്തംവരെ ശിക്ഷലഭിക്കും. ടെലഗ്രാമിലെ ഒരു ഡേറ്റിങ് ചാറ്റ്ബോട്ട് ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാനും തീവെപ്പുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്താനും യുവാക്കളെ പ്രേരിപ്പിച്ചതായും എഫ്.എസ്.ബി. ആരോപിച്ചു. ഈ ചാറ്റ്ബോട്ട് ഉപയോഗിച്ച 12-22 പ്രായമുള്ള 66 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...