തായ്‌ലൻഡിൽ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ; അഞ്ച് ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക് : തായ്‌ലൻഡിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അഞ്ച് ഇന്ത്യൻ പൗരന്മാരെ തായ് പോലീസ് അറസ്റ്റ് ചെയ്തു. അവതാർ സിങ് (38), ജഗ്ജിത് സിങ് (38), റാംബാലക് കുമാർ (24), സുഖ്ബീർ സിങ് (37), കുൽറ സിങ് (27) എന്നിവരാണ് പിടിയിലായത്. ഒരുമാസം മുമ്പ് പരിചയപ്പെട്ട പാകിസ്താൻ പൗരന്റെ നിർദ്ദേശപ്രകാരമാണ് തങ്ങൾ ഇത് ചെയ്തതെന്ന് ഇവർ സമ്മതിച്ചു. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ ബാങ്കോക്കിലെ ഒരു ഹോട്ടലിൽ നിന്നാണ് പ്രതികൾ പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തായ്‌ലൻഡിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇരകളെ ഇവർ തടവിലാക്കുകയും പിന്നീട് മോചനദ്രവ്യം ആവശ്യപ്പെടുകയും െചയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഓൺലൈൻവഴി പരിചയപ്പെട്ട പാകിസ്താൻ പൗരനാണ് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ നിർദ്ദേശം നൽകിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ദുബായിൽ പ്രവർത്തിച്ചിരുന്ന ഇയാളാണ് ഇതിന്റെ സൂത്രധാരനെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇരകളിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലൂടെ പണം തട്ടിയെടുക്കാനായിരുന്നു ലക്ഷ്യം.

കുറഞ്ഞ ചെലവിൽ ടൂർ പാക്കേജ് വാഗ്ദാനംചെയ്ത സംഘം, യുവാക്കളെ തട്ടിക്കൊണ്ടുപോയി പട്ടായയിലെ ഒരു വീട്ടിൽ ഒരാഴ്ചയോളം ബന്ദികളാക്കി പീഡിപ്പിക്കുകയായിരുന്നു. ഇന്ത്യയിലുള്ള കുടുംബാംഗങ്ങൾ നൽകിയ വിവരത്തെത്തുടർന്ന് തായ് പോലീസ് നടത്തിയ പരിശോധനയിൽ തിങ്കളാഴ്ചയാണ് ഇവരെ രക്ഷപ്പെടുത്തിയത്. 23-നും 26-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് തട്ടിപ്പിന് ഇരയായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...