തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചുള്ള പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എംപി. മേയര്‍ ആര്യ രാജേന്ദ്രനെ കാണാൻ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായിൽ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ മേയറെ നോക്കി കനകസിംഹാസനത്തിൽ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
മേയര്‍ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച് കെ മുരളീധരൻ
RECENT NEWS
Advertisment