മുഖ്യശത്രു ബിജെപി ; സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപിയാണ് മുഖ്യ ശത്രുവെന്ന സിപിഐഎം നിലപാടില്‍ അഭിമാനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിപിഐഎമ്മിന്റെ ഗുണ്ടായിസത്തെ മറികടക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. സിപിഐഎം ദേശീയതയെ അപമാനിക്കുന്ന പാര്‍ട്ടിയാണ്. കെ റെയിലിലൂടെ പാവപ്പെട്ടവരെ കുടിയിറക്കുകയാണ് സിപിഐഎം ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ജനാധിപത്യത്തെ ചവിട്ടിയരക്കുന്ന വിശ്വാസികളെ അവഹേളിക്കുന്ന, ദേശീയതയെ പരിഹസിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അങ്ങനെയൊരു പാര്‍ട്ടിയാണ് ബിജെപിയെ മുഖ്യശത്രുവായി കാണുന്നത്. അതില്‍ അഭിമാനമേയുള്ളൂ. അവരുടെ നിലപാടുകള്‍ക്ക് നേര്‍ വിപരീതമാണ് ബിജെപി നിലപാടുകള്‍. കേരളത്തില്‍ സിപിഐഎമ്മിനെതിരായ കോണ്‍ഗ്രസ് നില്‍ക്കില്ലല്ലോ, ബിജെപിയാണ് നില്‍ക്കുക.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ല. സില്‍വര്‍ ലൈന്‍ സമരത്തില്‍ കെപിസിസി പ്രസിഡന്റിനെ കണ്ടിട്ടേയില്ല. ബിജെപിക്കാരാണ് ജനങ്ങള്‍ക്കൊപ്പം നിന്ന് സമരം ചെയ്യുന്നത്. ഞങ്ങള്‍ ദേശീയതയ്ക്കും വിശ്വാസികള്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്’. വി മുരളീധരന്‍ പറഞ്ഞു. അതേസമയം ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകര്‍ത്തുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കവേയാണ് ഡി രാജയുടെ പ്രസ്താവന. ബിജെപിയെ തോല്‍പിക്കുന്നതില്‍ പ്രായോഗിക സമീപനം വേണം. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാര്‍ട്ടികളും ചിന്തിക്കണം. കഴിഞ്ഞ കാലങ്ങളില്‍ ജീവിക്കാതെ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോല്‍പിക്കുക മുഖ്യ ലക്ഷ്യമെന്നും ഡി രാജ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...