ഭീമമായ ടോള്‍ പിരിവ് ; പന്നിയങ്കര ടോള്‍ പ്ലാസയില്‍ സമരം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസുടമകളും ജീവിനക്കാരും. സ്വകാര്യ ബസില്‍ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ടോള്‍ പിന്‍വലക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സ്വകാര്യബസുടമകളും ജീവനക്കാരും റിലേ നിരാഹാര സമരവുമായി ഇന്നു മുതല്‍ മുന്നോട്ട് പോകുന്നത്.

പി.പി.സുമോദ് എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. കരാര്‍ കമ്പിനി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനും തയാറാകുന്നില്ലെന്നും എംഎല്‍എ കുറ്റപ്പെടുത്തി. നാളെ മുതല്‍ പാലക്കാട് തൃശൂര്‍ റൂട്ടിലുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന് സമരസമിതി നേതാവ് ടി.ഗോപിനാഥ് പറഞ്ഞു.

10,540 രൂപയാണ് 50 തവണ കടന്ന് പോകാന്‍ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുന്നത്. പ്രതിമാസം 30000 ത്തില്‍ അധികം രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത് നല്‍കി സര്‍വീസ് തുടരാന്‍ കഴിയില്ലെന്ന നിലപാടാണ് ബസ് ഉടമകള്‍ക്ക്. ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...