കൊച്ചി : എക്സിറ്റ് പോളുകള്‍ കാശുകൊടുക്കുന്ന ആളുടെ ഇഷ്ടത്തിന് ഉള്ള പാട്ടാണ്, എക്സിറ്റ് പോളുകളെ പരിഹസിച്ച് മുരളി തുമ്മാരുക്കുടി. എക്സിറ്റ് പോളുകള്‍, പ്രത്യേകിച്ചും കേരളത്തിന് പുറത്ത് നിന്ന് വരുന്നവ ശ്രദ്ധിക്കാറുണ്ട്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കുറിപ്പ് ഇങ്ങനെ
മലയാളമല്ലേ തെരഞ്ഞെടുപ്പല്ലേ പ്രെഡിക്ടാതിരിക്കാന്‍ എനിക്കാവതില്ലേ
കേരളത്തിലെ തെരഞ്ഞെടുപ്പും, വിഷയങ്ങളും, രീതികളും സ്ഥാനാര്‍ത്ഥികളും ഒക്കെയാണ് മാര്‍ച്ചില്‍ ശ്രദ്ധിച്ചത്’ ഏപ്രില്‍ മാസത്തില്‍ ശ്രദ്ധ കോവിഡിലേക്ക് പോയി, എന്നാലും എന്തൊക്കെയാണ് തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി വിദഗ്ദ്ധരും തിരീക്ഷകരും പറയുന്നത് എന്ന് ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ പറയുന്നത് ശ്രദ്ധിക്കാറില്ല.
‘ ഈ തവണ ഞങ്ങള്‍ തോല്കും’ എന്ന് ഒരു രാഷ്ട്രീയക്കാരനും ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല’ അങ്ങനെ പ്രതീക്ഷിക്കുന്നതും ശരിയല്ലല്ലോ. എക്സിറ്റ് പോളുകള്‍, പ്രത്യേകിച്ചും കേരളത്തിന് പുറത്ത് നിന്ന് വരുന്നവ ശ്രദ്ധിക്കാറുണ്ട്. കേരളത്തില്‍ പലപ്പോഴും കാശുകൊടുക്കുന്ന ആളുടെ ഇഷ്ടത്തിന് ഉള്ള പാട്ടാണ് പാടാറുള്ളത്.
പൊതുവെ എക്സിറ്റ് ഫലങ്ങള്‍ തുടര്‍ഭരണം ആണ് പ്രവചിക്കുന്നത്. തൊള്ളായിരത്തി എണ്‍പതിന് ശേഷം ഈ കോലോത്ത് ഭരണ തുടര്‍ച്ച ഉണ്ടായിട്ടില്ല. എന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രവചനം ചോദിച്ചിട്ടുണ്ട്. എല്ലാവരും അവരുടെ ആഗ്രഹമനുസരിച്ച് പറഞ്ഞിട്ടുമുണ്ട്.
ഇനി ഇരുപത്തി നാലു മണിക്കുറിനകം കാര്യം അറിയാം. വായനക്കാര്‍ക്ക് ഒക്കെ ഓരോ പ്രതീക്ഷകള്‍ ഉണ്ടാകുമല്ലോ. വിളിച്ചു പറഞ്ഞാല്‍ ഗുണം കിട്ടും എന്നു തോന്നുന്നവര്‍ക്ക് ഇവിടെ പറയാം.