എക്സിറ്റ് പോളുകള്‍ – കാശുകൊടുക്കുന്നവരുടെ ഇഷ്ടത്തിനുള്ള പാട്ടാണ് : മുരളി തുമ്മാരുക്കുടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എക്സിറ്റ് പോളുകള്‍ കാശുകൊടുക്കുന്ന ആളുടെ ഇഷ്ടത്തിന് ഉള്ള പാട്ടാണ്, എക്സിറ്റ് പോളുകളെ പരിഹസിച്ച്‌ മുരളി തുമ്മാരുക്കുടി. എക്സിറ്റ് പോളുകള്‍, പ്രത്യേകിച്ചും കേരളത്തിന് പുറത്ത് നിന്ന് വരുന്നവ ശ്രദ്ധിക്കാറുണ്ട്. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കുറിപ്പ് ഇങ്ങനെ
മലയാളമല്ലേ തെരഞ്ഞെടുപ്പല്ലേ പ്രെഡിക്ടാതിരിക്കാന്‍ എനിക്കാവതില്ലേ

കേരളത്തിലെ തെരഞ്ഞെടുപ്പും, വിഷയങ്ങളും, രീതികളും സ്ഥാനാര്‍ത്ഥികളും ഒക്കെയാണ് മാര്‍ച്ചില്‍ ശ്രദ്ധിച്ചത്’ ഏപ്രില്‍ മാസത്തില്‍ ശ്രദ്ധ കോവിഡിലേക്ക് പോയി, എന്നാലും എന്തൊക്കെയാണ് തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി വിദഗ്ദ്ധരും തിരീക്ഷകരും പറയുന്നത് എന്ന് ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയക്കാര്‍ പറയുന്നത് ശ്രദ്ധിക്കാറില്ല.

‘ ഈ തവണ ഞങ്ങള്‍ തോല്കും’ എന്ന് ഒരു രാഷ്ട്രീയക്കാരനും ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല’ അങ്ങനെ പ്രതീക്ഷിക്കുന്നതും ശരിയല്ലല്ലോ. എക്സിറ്റ് പോളുകള്‍, പ്രത്യേകിച്ചും കേരളത്തിന് പുറത്ത് നിന്ന് വരുന്നവ ശ്രദ്ധിക്കാറുണ്ട്. കേരളത്തില്‍ പലപ്പോഴും കാശുകൊടുക്കുന്ന ആളുടെ ഇഷ്ടത്തിന് ഉള്ള പാട്ടാണ് പാടാറുള്ളത്.

പൊതുവെ എക്സിറ്റ് ഫലങ്ങള്‍ തുടര്‍ഭരണം ആണ് പ്രവചിക്കുന്നത്. തൊള്ളായിരത്തി എണ്‍പതിന് ശേഷം ഈ കോലോത്ത് ഭരണ തുടര്‍ച്ച ഉണ്ടായിട്ടില്ല. എന്റെ  സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രവചനം ചോദിച്ചിട്ടുണ്ട്. എല്ലാവരും അവരുടെ ആഗ്രഹമനുസരിച്ച്‌ പറഞ്ഞിട്ടുമുണ്ട്.

ഇനി ഇരുപത്തി നാലു മണിക്കുറിനകം കാര്യം അറിയാം. വായനക്കാര്‍ക്ക്‌ ഒക്കെ ഓരോ പ്രതീക്ഷകള്‍ ഉണ്ടാകുമല്ലോ. വിളിച്ചു പറഞ്ഞാല്‍ ഗുണം കിട്ടും എന്നു തോന്നുന്നവര്‍ക്ക് ഇവിടെ പറയാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...