ഭോപ്പാല്‍: പത്തുരൂപ നല്‍കാത്തതിന് സുഹൃത്തക്കള്‍ ചേര്‍ന്ന് യുവാവിനെ തീകൊളുത്തി കൊന്നു. ഉജ്ജൈയ്‌നിലെ നാനാക്കേഡയില്‍ലാണ് ക്രൂരമായ സംഭവം ഉണ്ടായത്. ഗണേഷ് എന്ന യുവാവാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ സൂരജ്, ശുഭാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 22നായിരുന്നു സംഭവം. സൂരജും ശുഭാമും ഗണേഷിനോട് 10 രൂപ ചോദിച്ചിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ ഗണേഷ് തയ്യാറായില്ല. ഇതോടെ യുവാക്കളില്‍ ഒരാള്‍ ഗണേഷിന്റെ കയ്യില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
നിമിഷനേരം കൊണ്ട് ഗണേഷിന്റെ ശരീരത്തിലേക്ക് തീ പടര്‍ന്നുപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഗണേഷിനെ ഇന്‍ഡോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയില്‍രിക്കെ ആറു ദിവസങ്ങള്‍ക്ക് ശേഷം ഗണേഷ് മരണപ്പെട്ടു. പ്രതികള്‍ ഇരുവരും ചേര്‍ന്ന് യുവാവിനെ തീ കൊളുത്തുന്നത് സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കുമേല്‍ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.