കൂത്താട്ടുകുളം : വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കുഴ മൂങ്ങാംകുന്ന് കാനംമല വട്ടിന്തംതടത്തിൽ ലൈജു(37) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ മൂത്ത സഹോദരനും പാലക്കുഴ സഹകരണ ബാങ്ക് മുന്‍ അംഗവുമായ പ്രകാശന്‍ 45 നെയാണ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. പ്രതിയുടെ അമിത മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലാണ് ലൈജു സഹോദരനെ ചുറ്റികയ്ക്ക് അടിച്ചത്. സംഭവ സമയത്തും ഇയാള്‍ മദ്യ ലഹരിയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കായിരുന്നു സംഭവം. തുടർന്ന് ഒളിവിൽ പോയ സഹോദരൻ ലൈജുവിനെ ഇന്ന് ഉച്ചയോടു കൂടി കൂത്താട്ടുകുളം പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
സുഹൃത്തുക്കളാണ് പ്രകാശനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പ്രകാശൻ പെയിന്റിങ് തൊഴിലാളിയാണ്. പ്രകാശനും ലൈജുവും അവിവാഹിതരാണ്. ചിന്നനും അന്നക്കുട്ടിയുമാണ് മാതാപിതാക്കൾ.