ടിപ്പര്‍ ഇടിച്ച് കൊലക്കേസ് പ്രതി മരിച്ച സംഭവം ; കൊലപാതകമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടിപ്പര്‍ ഇടിച്ച് കൊലക്കേസ് പ്രതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് (35) ആണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഇത് കൊലപാതകമാണെന്ന് പോലിസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ടിപ്പര്‍ ഡ്രൈവര്‍ ശരത്ത് കോടതിയില്‍ കീഴടങ്ങി. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതകത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറയുന്നു. 2014 ല്‍ മാരായമുട്ടം ജോസ് എന്നയാളെ വെട്ടി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്ത്. ഈ കേസിലെ മുഖ്യപ്രതിയായിരുന്ന കാക്ക അനീഷ് മുമ്പ് കൊല്ലപ്പെട്ടിരുന്നു.

പെരുങ്കടവിളയിലാണ് തോട്ടാവാരം സ്വദേശി രഞ്ജിത്ത് രാവിലെ പതിനൊന്നുമണിയോടെ ബൈക്കില്‍ ടിപ്പറിടിച്ച് മരിച്ചത്. കീഴാറൂര്‍ ഭാഗത്തു നിന്നു പെരുങ്കടവിളയിലേക്കു ബൈക്കില്‍ വരികയായിരുന്ന രഞ്ജിത്തിനെ, എതിര്‍ദിശയില്‍ നിന്നു വന്ന ടിപ്പര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയോട്ടി ഏതാണ്ടു പൂര്‍ണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാല്‍ ഒടിഞ്ഞു തൂങ്ങി. ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകട സ്ഥലത്തു വച്ചുതന്നെ രഞ്ജിത് മരിച്ചു. രഞ്ജിത്തിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ടിപ്പര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...