ഗൂഗിള്‍ പേ അറിയാതെ ക്രെഡിറ്റ് ചെയ്തത് പതിനായിരങ്ങള്‍ ; കിട്ടിയപാടെ പുട്ടടിച്ച്‌ ഉപഭോക്താക്കള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പണമിടപാടുകള്‍ ഡിജിറ്റലായതോടെ രാജ്യത്ത് വമ്പന്‍ ഹിറ്റായി മാറിയ യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിള്‍ പേ. പലരും ജി-പേ എന്നും വിളിക്കുന്ന ഈ ആപ്ലിക്കേഷന്‍ മുഖേന ഒരു രൂപ മുതല്‍ പതിനായിരക്കണക്കിന് രൂപ വരെ നമ്മള്‍ പണമിടപാട് നടത്താറുണ്ട്. മലയാളികളെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ഗൂഗിള്‍ പേ.

ഇതിനിടെയാണ് ഉപഭോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് ഗൂഗിള്‍ പേയ്‌ക്ക് ഒരബദ്ധം പറ്റിയത്. സംഗതി കൈയ്യബദ്ധമാണെങ്കിലും ഉപഭോക്താക്കള്‍ക്ക് ഏറെ സന്തോഷം തോന്നിയ കാര്യം കൂടിയായി സംഭവം മാറി. ഒരുകാര്യവുമില്ലാതെ നമ്മുടെ അക്കൗണ്ടിലേക്ക് സൗജന്യമായി പണം ലഭിച്ചാല്‍ വേണ്ടെന്ന് വെയ്‌ക്കുന്നവര്‍ വിരളമായിരിക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഗൂഗിള്‍ പേയുടെ അമേരിക്കന്‍ ഉപഭോക്താക്കളില്‍ നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10 ഡോളര്‍ മുതല്‍ 1000 ഡോളര്‍ തുക വരെ അബദ്ധത്തില്‍ ക്രെഡിറ്റാകുകയായിരുന്നു. വൈറലായ സംഭവം നടന്നത് അമേരിക്കയിലാണ്.

ഗൂഗിള്‍ പേ വെറുതെ നല്‍കിയ പണം രണ്ടാമതൊന്ന് ചിന്തിക്കാതെ അപ്പോള്‍ തന്നെ ചിലവാക്കിയവരും എന്താണ് സംഗതിയെന്ന് മനസിലാകാതെ ആ പണം തൊടാതെ വച്ചവരും ഇക്കൂട്ടത്തിലുണ്ട്. കമ്പനി തങ്ങളുടെ ഉപഭോക്താക്കളില്‍ ചിലര്‍ക്ക് 80,000 ഇന്ത്യന്‍ രൂപ വരെ അബദ്ധത്തില്‍ ദാനം ചെയ്തുവെന്നാണ് കണക്ക്. എന്തായാലും അബദ്ധം പറ്റിയതോടെ ഗൂഗിള്‍ പേ ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. സാങ്കേതികമായ പിഴവ് സംഭവിച്ചതാണെന്നും വേണ്ട പരിശോധനകള്‍ നടത്തിയ ശേഷം പണം സ്വീകരിച്ചവരില്‍ നിന്നും അത് തിരിച്ചെടുക്കുമെന്നുമായിരുന്നു ഗൂഗിള്‍ പേ അറിയിച്ചത്.

എന്നാല്‍ പണം അപ്പോള്‍ തന്നെ ഉപയോഗിച്ചവരുടെ കാര്യത്തില്‍ കമ്പനി വ്യത്യസ്തമായ തീരുമാനം കൈക്കൊണ്ടു. ഗൂഗിള്‍ പേ ക്രെഡിറ്റ് ചെയ്ത പണം ചിലവാക്കിയെങ്കില്‍ അവരുടെ അക്കൗണ്ടില്‍ നിന്നും തിരിച്ച്‌ എടുക്കുകയില്ല. അത് നിങ്ങള്‍ക്ക് തന്നെ ഉള്ളതാണെന്നും ഇതിന്മേല്‍ പിന്നീടൊരിക്കലും തുടര്‍ നടപടി ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. ഏതായാലും ഒരബദ്ധം പറ്റിയതോടെ കോളടിച്ചിരിക്കുകയാണ് ഉപഭോക്താക്കള്‍.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...