വിവാഹാഭ്യര്‍ഥന നിരസിച്ചു ; കൂട്ടുകാരന്റെ വീട്ടില്‍ വച്ച് കാമുകിയെ കുത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബദര്‍പൂര്‍ ഏരിയയിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

പെണ്‍കുട്ടിയും ഇയാളും തമ്മില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ പെണ്‍കുട്ടി ബന്ധം അവസാനിപ്പിക്കുകയും വിവാഹാഭ്യര്‍ഥന നിരസിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. കഴുത്തിനും തലയ്ക്കും കുത്തേറ്റ പെണ്‍കുട്ടി എയിംസ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...