പത്തനംതിട്ട നഗരം സെക്സ് റാക്കറ്റിന്റെ പിടിയിലേക്ക് ; ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പട്ടാപ്പകല്‍ അനാശാസ്യം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരം സെക്സ് റാക്കറ്റിന്റെ പിടിയിലേക്ക്. ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പട്ടാപ്പകല്‍ അനാശാസ്യം നടക്കുന്നതായി പരാതി. ഇതിനെതിരെ പ്രതികരിച്ച വ്യാപാരിക്ക് ഭീഷണിയുമായി സെക്സ് റാക്കറ്റ്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്‌ സ്റ്റാന്‍ഡിനു സമീപം ബസ്സുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്നതിനു സമീപമാണ് ഇവരുടെ താവളം. ഇടപാടുകാരെ കണ്ടെത്തിയാല്‍ പിന്നീട് ലോഡ്ജിലേക്ക് പോകുകയായി. വഴിയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുകയാണ് നഗര ഹൃദയത്തില്‍ പട്ടാപ്പകല്‍ നടക്കുന്ന അനാശാസ്യം.

ഇതിനു സമീപത്തെ നഗരസഭാ റോഡ്‌ കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായും പറയുന്നു. പകല്‍പോലും ഇതുവഴി ജനങ്ങള്‍ക്ക്‌ സഞ്ചരിക്കുവാന്‍ കഴിയില്ല. ഈ റോഡിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. അധികം ദൂരത്തല്ലാതെതന്നെ എക്സൈസ് ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡ്‌ നഗരസഭയുടെ ആണെങ്കിലും ഇവിടേയ്ക്ക് ആരും തിരിഞ്ഞുനോക്കാറില്ല. ചെറിയ മഴ പെയ്താല്‍ ഇവിടെ വെള്ളക്കെട്ടാണ്. ഇവിടെയുള്ള വ്യാപാരികളും അഭിഭാഷകരും പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ്. റോഡ്‌ പുനര്‍നിര്‍മ്മിക്കുകയും മതിയായ വീതിയില്‍ ഓട പണിയുകയും ചെയ്‌താല്‍ ഇതിന് പരിഹാരമാകും. ഇവിടെ വഴിവിളക്കുകളും സ്ഥാപിക്കണം. തിരുവല്ല – കുമ്പഴ റോഡില്‍ നിന്നും കെ.എസ്.ആര്‍.ടി.സിക്ക് മുമ്പില്‍ക്കൂടിയുള്ള റോഡിലേക്കുള്ള എളുപ്പവഴികൂടിയാണ് ഇത്.

പത്തനംതിട്ട നഗരത്തില്‍ കൂണുപോലെ മുളച്ചുപൊങ്ങുകയാണ് ആയൂര്‍വേദ മസ്സാജ് പാര്‍ലറുകള്‍. സ്ത്രീകള്‍ക്ക് മസ്സാജ് ചെയ്യുവാന്‍ പുരുഷന്മാരെയും പുരുഷന്മാര്‍ക്ക് മസ്സാജ് ചെയ്യുവാന്‍ സ്ത്രീകളെയും ഇവിടെ ലഭിക്കും. ഈ വിവരം വഴിനീളെ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പത്തനംതിട്ടയിലെ ചില ഉദ്യോഗസ്ഥര്‍ കണ്ടിട്ടില്ല. സ്വകാര്യ ബസ്സ്‌ സ്റ്റാന്‍ഡ്‌ കെട്ടിടത്തിന് മുകളിലും സ്റ്റെയര്‍കേസിലും നടക്കുന്ന അനാശാസ്യങ്ങള്‍ വലിയ വാര്‍ത്തയായിരുന്നെങ്കിലും ആരും ഒരു ചെറുവിരല്‍പോലും അനക്കിയില്ല. ഇവിടം താവളമാക്കിയിരിക്കുന്നത് കൂടുതലും വിദ്യാര്‍ത്ഥി സംഘങ്ങളാണ്. ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളെ ജനങ്ങള്‍ ഒഴിവാക്കികൊണ്ടിരിക്കുകയാണ്. കാരണം പലര്‍ക്കും ഇവിടെ കുടുംബമായി വന്നുപോകുവാന്‍ കഴിയില്ല എന്നതുതന്നെ. അധികൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ പത്തനംതിട്ട നഗരം മറ്റൊരുതരത്തില്‍ പ്രശസ്തമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...