പരവൂര്‍: യുവതിയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പരവൂര്‍ കലയ്ക്കോട് ഹരിജന്‍ കോളനിയില്‍ രാധികയെയാണ് പ്രദേശവാസികളായ അനി, ഷാജി എന്നിവര്‍ വെട്ടിയത്. ഇതില്‍ ഷാജി പിടിയിലായി.രാധിക വീടിനുസമീപത്തായി പെട്ടിക്കടയില്‍ ചായക്കച്ചവടം നടത്തുകയാണ്. പ്രതികള്‍ മദ്യപിച്ചെത്തി ചായ ആവശ്യപ്പെടുകയും ചായ നല്കാന് വൈകി എന്ന കാരണം പറഞ്ഞ് അസഭ്യം പറയുകയും ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ രാധികയുടെ സഹോദരന് സുജിത് ഇവരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ അക്രമികള്‍ സുജിത്തിനെ മര്‍ദിക്കുകയും വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ എത്തിയപ്പോഴാണ് രാധികക്ക് വെട്ടേറ്റത്. ഇവരുടെ വലതു കൈത്തണ്ടയിലാണ് വെട്ടേറ്റത്. രാധികയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പരവൂര്‍ പോലീസ് കേസെടുത്തു.
യുവതിയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
RECENT NEWS
Advertisment