ഗുജറാത്തിലെ വിഷമദ്യ ദുരന്തം ; 24 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്തില്‍ വിഷമദ്യ ദുരന്തം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 30ഓളം ആളുകള്‍ ചികിത്സയിലാണ്. ബോതാദ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണു മദ്യദുരന്തമുണ്ടായത്. മദ്യം കഴിച്ച നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ വ്യാജമദ്യം കഴിച്ചത്. മദ്യം കഴിച്ചവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബോതാദ് ജില്ലയിലും അഹമ്മദാബാദ് ജില്ലയിലുമാണ് ദുരന്തമുണ്ടായത്. മദ്യദുരന്തത്തില്‍ പെട്ടവര്‍ ജില്ലകളിലെ വിവിധ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന.

പ്രാദേശികമായി നിര്‍മ്മിച്ച മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം. സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. മദ്യ ദുരന്തത്തെ തുടര്‍ന്ന് പോലീസ് പത്തുപേരെ കസ്റ്റഡിയിലെടുത്തു. വ്യാജമദ്യം നിര്‍മ്മിക്കുന്നതിന് വേണ്ടി ജയേഷ് എന്നയാളാണ് മെഥനോള്‍ എത്തിച്ച്‌ നല്‍കിയത്. എഎംഒഎസ് കെമിക്കല്‍സില്‍ നിന്ന് 600 ലിറ്റര്‍ മെഥനോള്‍ എത്തിച്ച്‌ നല്‍കിയെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...