മെസ്സേജിനെച്ചൊല്ലി മർദ്ദനം ; വീട് വിട്ടിറങ്ങിയ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാവറട്ടി: ഭര്‍ത്താവുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ (20)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നിജിഷയുടെ ഭര്‍ത്താവ് വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏനാമാക്കല്‍ കനോലി കനാലില്‍ ആണ് നിജിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകളുടെ മരണത്തില്‍ ഹരികൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിജിഷയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവദിവസം രാത്രി നിജിഷയുടെ ഫോണില്‍ ഒരു മെസ്സേജ് വന്നിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിടുകയും ഹരികൃഷ്ണന്‍ നിജിഷയെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് നിജിഷ രാത്രി തന്നെ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. നിജിഷയെ പിന്നീട് കണ്ടത്, കനോലി കനാലില്‍ മരിച്ചനിലയില്‍ ആയിരുന്നു. 2021-ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...