മില്‍മാ ബൂത്തുടമയെ കുത്തിപരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: താഴെചൊവ്വയിലെ മില്‍മാ ബൂത്തില്‍നിന്നും പാല്‍വാങ്ങിയപ്പോള്‍ പ്ലാസ്റ്റിക് കവര്‍ കൊടുക്കാത്ത വൈരാഗ്യത്തില്‍ കടയുടമയെ കുത്തിപരുക്കേല്‍പ്പിച്ചയാള്‍ പിടിയിലായി . തിലാനൂര്‍ സ്വദേശി സത്താറിനെയാ(58)യാണ് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. താഴെചൊവ്വയില്‍ മില്‍മാബൂത്ത് നടത്തുന്ന കണ്ണൂര്‍ സിറ്റി സ്വദേശി ഹാരിസിനാണ് (55)പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.പാല്‍വാങ്ങാനായി മില്‍മാബൂത്തിലെത്തിയ സത്താര്‍ പാല്‍വാങ്ങിയ ശേഷം കവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ നിരോധിച്ചതിനാല്‍ നല്‍കാനാവില്ലെന്ന് ഹാരിസ് അറിയിച്ചതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രതി ഹാരിസിനെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഹാരിസിന്റെ നെഞ്ചിനും കാലിനും പരുക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...