മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച്‌ കൂട്ടുകാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

എരുമപ്പെട്ടി : മദ്യം വാങ്ങിക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച്‌ കൂട്ടുകാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ അമ്പലത്തു വീട്ടില്‍ അബ്ബാസ് (31), ചൊവ്വന്നൂര്‍ അയ്യപ്പത്ത് ചെറുവത്തൂര്‍ വീട്ടില്‍ സിജോ (31) എന്നിവരെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരനായ ഷിയാസ് എന്ന സിയാദിനെയാണ് ഇരുവരും ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ 22ന് വൈകീട്ട് മൂന്നിന് സ്റ്റേഷന്‍ പരിധിയിലെ ആദൂരിലാണ് സംഭവം. ഇരുമ്പുവടികൊണ്ട് തലക്കടിച്ചും, ബലമായി കാറില്‍ വലിച്ചു കയറ്റി മൂര്‍ച്ചയുള്ള ബ്ലേഡ് ഘടിപ്പിച്ച ആയുധംകൊണ്ട് മുറിവേല്‍പിച്ചുമാണ് കൊല്ലാന്‍ ശ്രമിച്ചത്.

സംഭവശേഷം സംസ്ഥാനം വിട്ട് ഒളിവില്‍ പോയ പ്രതികളെ പഴനിയില്‍ നിന്നാണ് പിടികൂടിയത്. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. ഒന്നാം പ്രതി അബ്ബാസ് നിലവില്‍ എരുമപ്പെട്ടി, വടക്കാഞ്ചേരി, കുന്നംകുളം സ്റ്റേഷനുകളിലായി 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അന്വേഷണത്തില്‍ എരുമപ്പെട്ടി എസ്ഐ ടി.സി അനുരാജ്, എസ്ഐ കെ.പി.ഷീബു, എഎസ്ഐ കെ.ആര്‍. ജയന്‍, എസ്.സി.പി.ഒമാരായ കെ.രാജേഷ്, ഐ.ബി ഷാജന്‍, കെ.എസ്. അരുണ്‍കുമാര്‍, എസ്. തോമസ്‌ എന്നിവര്‍ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...