യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട്: കഞ്ചാവ് കച്ചവടം തടയുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്ത യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
കരുപ്പൂര് മേക്കുംകരവീട്ടില്‍ ആര്‍. രാഹുല്‍രാജ് (21), വാണ്ട കുന്നുംമുകള്‍ ഹൗസില്‍ എസ്. ശ്രീജിത്ത് (23) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കരുപ്പൂര് മൂത്താംകോണം പുളിമൂട്ടില്‍വീട്ടില്‍ ആര്‍. രാഹുല്‍രാജിനെ (28) മര്‍ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് ഇരുവരും പിടിയിലായത്. മൂത്താംകോണത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതികളെ രാഹുല്‍രാജ് വിലക്കി.

ഇതിലുള്ള പക കാരണം കഴിഞ്ഞദിവസം സുഹൃത്തുമൊത്ത് ബൈക്കില്‍ വരുകയായിരുന്ന രാഹുല്‍രാജിനെ മര്‍ദിക്കുകയും ഇരുമ്പുവടികൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷിനെയും പ്രതികള്‍ മര്‍ദിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...