വാര്‍ത്ത ഫലം കണ്ടു : പത്തനംതിട്ട നഗരത്തിലെ വാരിക്കുഴികള്‍ അധികൃതര്‍ അടച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മീഡിയ വാര്‍ത്തയെ തുടര്‍ന്ന് നഗരത്തിലെ വാരിക്കുഴികള്‍ അധികൃതര്‍ അടച്ചു. റിംഗ് റോഡിലും അബാന്‍ ജംഗ്ഷനിലും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി റോഡിനു കുറുകെ എടുത്ത കുഴികള്‍ ശരിയായി മൂടാത്തത് മൂലം നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ പ്രായമുള്ള ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മനോരമക്ക് സമീപം അപകടത്തില്‍ പെട്ടിരുന്നു. കുഴിയില്‍ വീണ് മറിഞ്ഞ വാഹനത്തിന് മുകളിലേക്ക് പിന്നാലെയെത്തിയ ബൈക്കും മറിയുകയായിരുന്നു. ഈ വാര്‍ത്ത ഇന്നലെ രാത്രിതന്നെ പത്തനംതിട്ട മീഡിയാ ലൈവില്‍ കാണിച്ചിരുന്നു.

നഗരത്തിലെ വാരിക്കുഴികള്‍ കണ്ടിട്ടും തികഞ്ഞ അലംഭാവമായിരുന്നു ജില്ലാ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും. ഇതിനെതിരെ ശക്തമായ ജനരോഷവും ഉയര്‍ന്നുതുടങ്ങിയിരുന്നു. തിരക്കേറിയ അബാന്‍ ജംഗ്ഷനില്‍ നിന്നും സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് പോകണമെങ്കില്‍ വാരിക്കുഴിയില്‍ ഇറങ്ങുകതന്നെ വേണമായിരുന്നു. മുത്തൂറ്റ് ആശുപത്രി റിംഗ് റോഡിലും റോഡിനു കുറുകെ ഇത്തരം കുഴികള്‍ ഉണ്ടായിരുന്നു. നല്ല റോഡില്‍ കുഴികള്‍ ഒന്നും കാണില്ലെന്ന പ്രതീക്ഷയോടെ വാഹനവുമായി സഞ്ചരിക്കുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. ഒരു അപകട മുന്നറിയിപ്പും ഇവിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് ഉച്ചയോടെ മനോരമക്ക് സമീപമുള്ള കുഴി സിമിന്‍റ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടി. ഇവിടെ അപകട മുന്നറിയിപ്പും സ്ഥാപിച്ചു. അബാന്‍ ജംഗ്ഷനിലെ കുഴിയും തൊഴിലാളികള്‍ എത്തി അടച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...