ഡോക്ടറെയും സുഹൃത്തിനെയും കൊലപ്പെടുത്താന്‍ ശ്രമം : നാല് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട്: കൊല്ലംകാവ് സ്വദേശി ഡോക്ടര്‍ രജിത്തിനെയും സുഹൃത്തിനെയും മാരക ആയുധങ്ങളുമായി രാത്രി വീട്ടില്‍ കയറി ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കൂട്ടുകാരായ നാല് പേര്‍ അറസ്റ്റില്‍.

ആനാട് ഇരിഞ്ചയം കൈതക്കാട് കുപ്പപ്ലാങ്കര മേക്കുംകര പുത്തന്‍ വീട്ടില്‍ മള്‍ട്ടി സനല്‍ എന്ന എം.സനല്‍ (28), ആനാട് പന്നിയോട്ടുകോണം തടത്തരികത്തു വീട്ടില്‍ കണ്ണപ്പന്‍ എന്ന യു.പ്രിജിത്ത് (26), വട്ടപ്പാറ വേങ്കോട് പ്ലാത്തറ മുക്കംപാലവിള വീട്ടില്‍ ബിനു എന്ന എ.ഉദയന്‍ (27), ആനാട് കൊല്ലംങ്കാവ് പന്നിയോട്ടുകോണം മുള്ളുവിള വീട്ടില്‍ കുട്ടു എന്ന എസ്.സുമേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.

ഡോക്ടര്‍ രജിത്തിന്റെ വീടിനു മൂന്നിലെ നിരത്തില്‍ പ്രതികള്‍ ഇരുന്ന് മദ്യപിക്കുന്നതു പോലീസില്‍ പരാതിപ്പെട്ടതില്‍ ഉള്ള വിരോധമാണ് എട്ട് അംഗ സംഘം കഴിഞ്ഞ മാസം 18ന് രാത്രി 9.45 ഓടേ വീട്ടില്‍ കയറി ഡോക്ടറെയും സുഹൃത്ത് പ്രകാശിനെയും ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ നന്ദു, രാജേഷ് എന്നിവര്‍ നേരത്തെ അറസ്റ്റിലായി. ഇവര്‍ റിമാന്‍ഡില്‍ കഴിയുന്നു. സംഭവത്തിനു ശേഷം പല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ അച്ചന്‍ കോവിലിനു സമീപം കോടമലയിലെ ഉള്‍വനത്തില്‍ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. സനല്‍, പ്രിജിത്ത്, ഉദയന്‍ എന്നിവര്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ മറ്റൊരു ക്രിമിനല്‍ കേസിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. ഇനി രണ്ട് പ്രതികളെ കൂടി കിട്ടാനുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...