യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും വധിക്കാന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്ക​ന്​ ത​ട​വ് ശി​ക്ഷ

For full experience, Download our mobile application:
Get it on Google Play

ഇ​രി​ങ്ങാ​ല​ക്കു​ട : യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും വധിക്കാന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്ക​ന്​ ത​ട​വ് ശി​ക്ഷ വിധിച്ച്‌ കോടതി. മു​രി​യാ​ട് വെ​ള്ളി​ലാം​കു​ന്ന് ക​റ​പ്പം വീ​ട്ടി​ല്‍ മ​ജീ​ദി​നെ (55) ആ​ണ്​ ഇ​രി​ങ്ങാ​ല​ക്കു​ട പ്രി​ന്‍സി​പ്പ​ല്‍ അ​സി. സെ​ഷ​ന്‍സ് ജ​ഡ്​​ജ് ടി. ​സ​ഞ്ജു ശിക്ഷിച്ചത്. ഏ​ഴ് വ​ര്‍ഷം ക​ഠി​ന ത​ട​വും 35,000 രൂ​പ പി​ഴയും ആണ് ശി​ക്ഷി​ച്ച​ത്. 2014 ഏ​പ്രി​ല്‍ 17-ന് ​രാ​ത്രി 9.30-ന് ആണ് കേസിനാസ്പദമായ സംഭവം. ​മു​രി​യാ​ട് വെ​ള്ളി​ലാം​കു​ന്ന്​ പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന​ടു​ത്താ​ണ്​ ആ​ക്ര​മ​ണം നടന്നത്. വെ​ള്ളി​ലാം​കു​ന്ന് തോ​ട്ടാ​പ്പി​ള്ളി സു​ബ്ര‍െന്റെ മ​ക​ന്‍ ബി​ജു (40), സു​ഹൃ​ത്ത് പ​ള്ളി​പ്പാ​മ​ഠ​ത്തി​ല്‍ കൃ​ഷ്ണ​ന്‍കു​ട്ടി​യു​ടെ മ​ക​ന്‍ മ​ണി​ക​ണ്ഠ​ന്‍ (31) എ​ന്നി​വ​രെ​യാ​ണ്​ മജീദ് ആ​ക്ര​മി​ച്ച​ത്.

പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​ന്ന​ര വ​ര്‍ഷം കൂ​ടി ത​ട​വ്​ അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് അ​ഡീ​ഷ​ണ​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന എം. ​മു​ഹ​മ്മ​ദ് സ​ഹീ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഇ​രി​ങ്ങാ​ല​ക്കു​ട ഇ​ന്‍സ്‌​പെ​ക​ട​ര്‍ ആ​ര്‍. മ​ധു ആ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. കേ​സി​ല്‍ അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​ജെ. ജോ​ബി, അ​ഡ്വ. ജി​ഷ ജോ​ബി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...