Saturday, March 29, 2025 5:59 pm

​ മദ്യ​ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ കു​ത്തിക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ക​ടു​ത്തു​രു​ത്തി : മദ്യ​ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ കു​ത്തിക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ സു​ഹൃ​ത്തി​നെ കു​ത്തിക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി ആ​യാം​കു​ടി​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന  എം.​ബൈ​ജു (35)വി​നെ​യാ​ണ് ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ പി. ​കെ ശി​വ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ക​ണ്ണൂ​രി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ എ​റ​ണാ​കു​ള​ത്തു നി​ന്നു​മാ​ണ് പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ആ​യാം​കു​ടി ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ക​പി​ക്കാ​ട് ക​ള​ത്തു​പ​റ​മ്പ്  കെ.​ എ​സ് ബി​നു (46)വി​നാ​ണ് കു​ത്തേ​റ്റ​ത്. വ​യ​റ്റി​ല്‍ കു​ത്തേ​റ്റ  ബി​നു കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യയ്​ക്കു വി​ധേ​യ​നാ​യ ബി​നു​വി​ന്‍റെ വ​യ​റ്റി​ല്‍ 22 തു​ന്നി​ക്കെ​ട്ട​ലു​ക​ള്‍ വേണ്ടി വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബി​നു​വും ബൈ​ജു​വും ഒ​ന്നി​ച്ചി​രു​ന്നാ​ണ് മ​ദ്യ​പി​ച്ചി​രു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​രു​വ​രും ത​മ്മി​ല്‍ ​വാക്കേ​റ്റ​മു​ണ്ടാ​യി.

തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ പോ​യ ബൈ​ജു ക​ത്തി​യു​മാ​യി തി​രി​കെ എ​ത്തി ബി​നു​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കു​ത്തേ​റ്റ ബി​നു​വി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ ബൈ​ജു നാ​ട് വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബൈ​ജു എ​റ​ണാ​കു​ള​ത്തു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമേരിക്കയിൽ വിദേശ വിദ്യാ‍ർത്ഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ലഭിച്ചതായി റിപ്പോർട്ട്

0
വാഷിങ്ടൺ: അമേരിക്കയിൽ നിരവധി വിദേശ വിദ്യാ‍ർത്ഥികൾക്ക് വിസ റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പുകൾ ഇ-മെയിൽ...

കോളോ പ്രൊക്ടോളജി ശസ്ത്രക്രിയാ വിദഗ്ധരുടെ അന്തര്‍ദേശീയ സമ്മേളനം ‘വേള്‍ഡ്‌കോണ്‍ 2025’ ഏപ്രില്‍ മൂന്ന് മുതല്‍...

0
കൊച്ചി: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കോളോപ്രൊക്ടോളജിയുടെ പത്താമത് ശസ്ത്രക്രിയാ വിദഗ്ധരുടെ അന്തര്‍ദേശീയ...

സംഘപരിവാർ ആക്രമണം ; എംപുരാന് മാറ്റം ആവശ്യപ്പെട്ട് നിർമാതാക്കൾ

0
കൊച്ചി: എംപുരാൻ സിനിമയിൽ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണ. വോളന്ററി...

മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി

0
തിരുവനന്തപുരം: മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി....