കല്യാണം മുടക്കിയെന്നാരോപിച്ച്‌ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കല്യാണം മുടക്കിയെന്നാരോപിച്ച്‌ അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാകത്താനം പന്ത്രണ്ടാംകുഴി ഭാഗത്ത് പുതുപറമ്പില്‍ വിട്ടില്‍ ശ്യാം പി.ശശീന്ദ്രനെ (34)യാണ് വാകത്താനം പോലീസ് ഇന്‍സ്പെക്ടര്‍ റെനീഷ് ഇല്ലിക്കല്‍ അറസ്റ്റ് ചെയ്തത്. ജോലി കഴിഞ്ഞു വന്ന യുവതിയെ നടുറോഡില്‍ മരക്കമ്പുകൊണ്ടടിച്ചു കൊലപ്പെടുത്താന്‍ ശ്രിമിക്കുക ആയിരുന്നു.

തന്‍റെ കല്യാണം മുടക്കുന്നത് അയല്‍വാസികളായ ഇവരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍നിന്ന് ജോലിക്കുപോയ യുവതിയെ പന്ത്രണ്ടാംകുഴി ഭാഗത്തുവെച്ച്‌ യുവാവ് പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് മകളെ രക്ഷിക്കാനായി ഓടിയെത്തിയ യുവതിയുടെ അച്ഛനെയും യുവാവ് ആക്രമിച്ചു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്‌ഐ. തോമസ് ജോസഫ്, എഎസ്‌ഐ. സുനില്‍കുമാര്‍ കെ.എസ്, സി.പി.ഒ.മാരായ ലാല്‍ചന്ദ്രന്‍, ഫ്രാന്‍സിസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....