ഹെയര്‍ സ്ട്രെയ്റ്റനിങ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന  രാസവസ്തുക്കള്‍ ഗര്‍ഭാശയ കാന്‍സറിന് കാരണമായേക്കാം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹെയര്‍ സ്ട്രെയ്റ്റനിങ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന  രാസവസ്തുക്കള്‍ ഗര്‍ഭാശയ കാന്‍സറുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. 35 നും 74 നും ഇടയില്‍ പ്രായമുളള യുഎസിലെ 33,497 സ്ത്രീകളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ വിവരങ്ങള്‍ ശേഖരിച്ചത്.പഠനത്തിന്‍റെ ഭാഗമായി ഏകദേശം 11 വര്‍ഷത്തോളം സ്ത്രീകളെ നിരീക്ഷിക്കുകയും ആ സമയത്ത് 378 ഗര്‍ഭാശയ അര്‍ബുദ കേസികള്‍ കണ്ടെത്തുകയും ചെയ്തു.

ഒരിക്കലും ഹെയര്‍ സ്ട്രെയ്റ്റനറുകള്‍ ഉപയോഗിക്കാത്ത 1.64% സ്ത്രീകള്‍ക്കും 70 വയസാകുമ്പോഴേക്കും ഗര്‍ഭാശയ അര്‍ബുദം വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ പതിവായി ഇവ ഉപയോഗിക്കുന്നവര്‍ക്ക് രോഗസാധ്യത 4.05% വരെയാകാം എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ക്യാന്‍സര്‍ എപ്പിഡെമിയോളജി ഗ്രൂപ്പ് അംഗവും പഠനത്തിന്‍റെ പ്രധാന രചയിതാവുമായ അലക്‌സാണ്ട്ര വൈറ്റ് പറഞ്ഞു.

ഹെയര്‍ സ്ട്രെയ്റ്റനിങ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതിനും മുടി സ്‌ട്രെയിറ്റ് ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഗര്‍ഭാശയ അര്‍ബുദത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കരണമാകുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നതിനും സ്ത്രീകളില്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന രാസവസ്തുക്കള്‍ തിരിച്ചറിയുന്നതിനും കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അലക്‌സാണ്ട്ര വൈറ്റ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...