കലോത്സവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി കുറച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം അഞ്ചായി കുറച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. അറബിക്, സംസ്‌കൃത കലോത്സവങ്ങളിലും ജനറല്‍ വിഭാഗത്തിലുമായി ആകെ അഞ്ച് ഇനങ്ങളിലേ ഇനി മുതല്‍ മത്സരിക്കാനാവൂ. മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലുമാണ് ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്നത് എന്നാണു ചട്ടം.

അറബിക്, സംസ്‌കൃത കലോത്സവങ്ങള്‍ സ്‌കൂള്‍ കലോത്സവത്തിന് ഒപ്പമാണ് നടന്നിരുന്നതെങ്കിലും ഇതു മറ്റൊരു വിഭാഗമായാണു മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വിഭാഗങ്ങളില്‍ 5 ഇനങ്ങളിലും പങ്കെടുക്കുന്ന കുട്ടികള്‍ക്കും ജനറല്‍ വിഭാഗത്തില്‍ 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ അറബിക്, സംസ്‌കൃത മത്സരയിനങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടതില്ല എന്നും അതനുസരിച്ച്‌ സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തണമെന്നുമാണു പുതിയ നിര്‍ദ്ദേശം. ഉപജില്ലാ കലോത്സവത്തിനു പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് മാറ്റം അറിഞ്ഞതെന്ന് അദ്ധ്യാപകര്‍ പറയുന്നു.

അതേസമയം സ്‌കൂള്‍ കലോത്സവ നടത്തിപ്പിനായി 8ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍നിന്ന് പണം ഈടാക്കരുതെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് ലംഘിച്ച്‌ പിരിവു നിര്‍ബാധം തുടരുന്നു. 1 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണെന്നതിനാല്‍ ഈ ക്ലാസുകളിലെ കുട്ടികളില്‍നിന്ന് ഒരു തുക പോലും പിരിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറുണ്ട്. ഇത് ലംഘിച്ചാണ് പിരിവ്.

9- 12 ക്ലാസ് വിദ്യാര്‍ത്ഥികളില്‍നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചതിലെ തുമേറെ തുക പിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുന്നതിനൊപ്പമാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളുടെ വിഹിതവും സബ് ജില്ലാ കലോത്സവ നടത്തിപ്പിനായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. തുക അടച്ചില്ലെങ്കില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും പല ഉപ ജില്ലകളിലുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...